Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 8:18 am

Menu

Published on June 26, 2013 at 2:28 pm

രണ്ട് തവണ പീഡനത്തിന് ഇരയായ പത്ത് വയസുകാരി മരിച്ചു

10-yr-old-mumbai-girl-dies-days-after-being-raped

മുംബൈ: ലൈംഗിക പീഡനത്തിന് ഇരയായ പത്ത് വയസുകാരി ഒരാഴ്ചക്ക് ശേഷം മരിച്ചു.ജൂണ്‍ 16ന് രണ്ടാം തവണയും ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി ചൊവാഴ്ച വൈകീട്ടാണ് മരിച്ചത്.പത്ത് രൂപ കാണിച്ച് പ്രലോഭിപ്പിച്ച് മകളെ കുന്നിന്‍മുകളിലെ ഒരു വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.കടുത്ത പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനാല്‍ ജൂണ്‍ 20നാണ് പെണ്‍കുട്ടിയെ മുംബൈയിലെ എന്‍.എം.എം.എസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ ലൈംഗികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയതായി തൂര്‍ഭെയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഭോസാലെ പറഞ്ഞു. വിദഗ്ധ പരിശോധനക്കു വേണ്ടി ഡി.വൈ പാട്ടീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കവെയാണ് മരണം സംഭവിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33