Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 12:51 pm

Menu

Published on January 9, 2014 at 4:27 pm

പത്താം ക്ലാസുകാരിക്ക് ഹോസ്റ്റല്‍ മുറിയില്‍ പ്രസവം.

10th-standerd-student-delivered-in-hostal-room

നിസാമാബാദ്: ആന്ധ്രാപ്രദേശിലെ നിസാമാബാദ് ജില്ലയിൽ  പത്താംക്ലാസുകാരി സ്കൂൾ ഹോസ്റ്റൽ  മുറിയിൽ  പ്രസവിച്ചു.കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു  കൊന്നു.ഗവണ്‍മെന്റെ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ  പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്  ഈ ക്രൂരകൃത്യം  ചെയ്തത് .ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർഥി  ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്കിയത്. .ഹോസ്റ്റലിലെ ടോയലെട്ടിൽ പ്രസവിച്ച വാർത്ത കൂട്ടുക്കാർ   ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചപ്പോൾ കുഞ്ഞിനുവേണ്ടി നടത്തിയ തിരച്ചിലിൽ ആദ്യമൊന്നും  കുഞ്ഞിനെ കണ്ടെത്താനായില്ല.പിന്നീട് ഹോസ്റ്റൽ    കെട്ടിടത്തിനു വെളിയില്‍ നടത്തിയ പരിശോധനയിൽ  പരിക്കുകളോടെ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ഇരുവരെയും പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചു.എന്നാൽ അപ്പോഴേക്കും കുഞ്ഞിന്  ജീവൻ  പോയിരുന്നു.ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി ആരെയും അറിയിച്ചിരുന്നില്ല. അഞ്ചുവർഷമായി  ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടി പഠിക്കുന്നത്. പെണ്‍കുട്ടി വെക്കേഷനുകളില്‍ മാത്രമാണ് വീട്ടില്‍ പോയിരുന്നത്.  എന്നാൽ  കഴിഞ്ഞ വെക്കേഷന്  പെണ്‍കുട്ടി പെണ്‍കുട്ടിയുടെ  അമ്മായിയുടെ വീട്ടി ലായിരുന്നു.  അമ്മായിയുടെ മകനുമായി പെണ്‍കുട്ടിയുടെു വിവാഹം ഉറപ്പിച്ചിരുന്നു.  ഹോസ്റ്റലില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തനിക്ക് സുഖമില്ലെന്ന് അധ്യാപകരെ അറിയിച്ചെതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ  പരിശോധിച്ച നഴ്‌സിനും പെണ്‍കുട്ടി  ഗര്‍ഭിണിയാണെന്ന കാര്യം കണ്ടെത്താനായില്ല. ആരും അറിയാതിരിക്കാൻ വയറ്റിൽ തുണി ചുറ്റിവച്ചായിരുന്നു  പെണ്‍കുട്ടി നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പെണ്‍കുട്ടിക്കെതിരെയും പ്രതിശ്രുതവരനെതിരെ ബലാത്സംഗ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

Loading...

Comments are closed.

More News