Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ഇസ്കോണിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭഗവദ് ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മുംബൈ കോസ്മോപോളിറ്റന്‍ സ്കൂളിലെ മുസ്ലീം ബാലിക ഒന്നാം സ്ഥാനത്തെത്തി. ഇൻറർ നാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കണ്സോഷ്യൻസ് ജനവരിയിൽ നടത്തിയ ഗീത ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് 12 വയസ്സുകാരിയായ മറിയം ആസിഫ് സിദ്ദിഖി ഒന്നാം സ്ഥാനത്തെത്തിയത്. തന്നോട് മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപികയാണ് ആവശ്യപ്പെട്ടതെന്നും ഏത് മതത്തിന്റേതായാലും മത്സരത്തില്‍ പങ്കെടുത്തു കൊള്ളാൻ മാതാപിതാക്കള്‍ തന്നോട് പറഞ്ഞെന്നും മറിയം പറയുന്നു.
–

–
പരീക്ഷയ്ക്ക് കൃത്യം ഒരുമാസംമുമ്പ് ഇസ്കോണ്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്കിയ ഇംഗ്ലീഷിലുള്ള പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു പരീക്ഷ. ഈ പുസ്തകം പഠിച്ച് ഗീത എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇതിലുടെ മറ്റൊരു മതത്തേക്കുറിച്ചും മനുഷ്യത്വത്തേക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനാണ് ശ്രമിച്ചതെന്ന് മറിയം പറയുന്നു.ഭഗവദ് ഗീത മാത്രമല്ല ബൈബിളും മറിയം മുഴുവൻ വായിച്ചിട്ടുണ്ട്.
–

–
അര്ജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണന് പറഞ്ഞു കൊടുക്കുന്ന ഗീതയിലെ കഥകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് കുട്ടി പറഞ്ഞു. മുംബൈയിലെ 195 സ്കൂളുകളില്‍ നിന്നായി 4500 വിദ്യാര്ത്ഥികളാണ്മത്സരത്തിൽ പങ്കെടുത്തിരുന്നത്. കുട്ടികള്‍ക്ക് ഗീതയിലുള്ള ജ്ഞാനവും അവര്‍ അത് എത്രത്തോളം മനസിലാക്കിയിരിക്കുന്നു എന്നും ആയിരുന്നു മത്സരത്തില്‍ പരീക്ഷിച്ചത്.