Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: യുഎസിലെ മസാച്യുസെറ്റ്സിലെ പ്ലെയ്ന്‍വില്ലയില്‍ ചെറുവിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു.വീട് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെത്തുടര്‍ന്ന് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടകാരണം വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്നവരാണ് മരിച്ചത്.
അപകടസമയത്ത് വീടിനുള്ളില്‍ നാലുപേര്‍ ഉണ്ടായിരുന്നതായി പൊലീസ് പോലീസ് പറഞ്ഞു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പെന്‍സില്‍വാനിയയിലെ ലാന്‍കാസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നു മസാച്യുസെറ്റ്സിലെ നൂര്‍വൂദ് മെമ്മോറിയില്‍ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Leave a Reply