Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാളയം കോട്ടൈ : തമിഴ്നാട്ടിൽ നിർമ്മാണത്തിലിരുന്ന പള്ളി തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. പാളയം കോട്ടയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്.12 പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു.
സെന്‍റ് പീറ്റേഴ്സ് പള്ളിയാണ് തകർന്നു വീണത്. പള്ളിയുടെ മുകൾ തട്ട് തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.