Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:46 pm

Menu

Published on October 19, 2015 at 3:08 pm

നിങ്ങളിലെ ആത്മവിശ്വാസമില്ലായ്മയെ തിരിച്ചറിയാനിതാ ചില വഴികൾ…

7-signs-to-find-negative-thought-in-your-life

ജീവിതത്തില്‍ ഉറച്ച കാല്‍വെപ്പോടെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത അവസ്ഥയാണ് ആത്മവിശ്വാസമില്ലായ്മ. ഈ അവസ്ഥ തിരിച്ചറിയാന്‍ ഇതാ ഏഴ് വഴികള്‍…

➤ അശുഭ ചിന്ത
ജീവിതത്തിന്റെ നല്ല വശങ്ങള്‍ കാണാന്‍ ഇവര്‍ക്ക് സാധിക്കില്ല. എപ്പോഴും തെറ്റായ വശങ്ങളും മോശം ചിന്തയും മാത്രമായിരിക്കും ഇവരുടെ മനസില്‍. ഭക്ഷണം കഴിക്കുമ്പോള്‍ അത് മോശമാണെന്നും, സാധനങ്ങള്‍ വാങ്ങുമ്പോള്‍, അത് ഉപയോഗശൂന്യമായിരിക്കുമെന്നുമാണ് ഇത്തരക്കാര്‍ ചിന്തിക്കിക.

➤ എപ്പോഴും ആശങ്കപ്പെടുക
എല്ലാത്തിനെക്കുറിച്ചും ആശങ്കപ്പെടുന്ന പ്രകൃതമായിരിക്കും ഇവരുടേത്. കാര്യങ്ങള്‍ നന്നായി നടന്നാലും, അതു തെറ്റായിപ്പോകുമോയെന്ന ചിന്തയായിരിക്കും ഇവര്‍ക്ക് ഉണ്ടാകുക.

➤ എന്തിനെക്കുറിച്ചും പരാതി
നെഗറ്റീവ് ചിന്തയുള്ളവര്‍ക്ക് എന്തിനെക്കുറിച്ചും പരാതിയായിരിക്കും. ചുറ്റിലുമുള്ളവരെല്ലാം, തനിക്ക് എതിരായിരിക്കുമെന്ന ചിന്തയായിരിക്കും ഇത്തരക്കാറുള്ളത്.

➤ ഒരു നേട്ടവും കൈവരിക്കാത്തവര്‍
നെഗറ്റീവ് ചിന്തയുള്ളവര്‍ക്ക് കരിയറിലും വിദ്യാഭ്യാസത്തിലും ഒരുതരത്തിലുള്ള നേട്ടവും കൈവരിക്കാന്‍ സാധിക്കാറില്ല. ആത്മവിശ്വാസമില്ലായ്‌മയാണ് അവരെ വിജയത്തില്‍നിന്ന് പിന്നോട്ട് വലിക്കുന്നത്.

➤ എന്തുകാര്യത്തിലും സംശയം
വെല്ലുവിളി, തോല്‍വി, ഭയം എന്നിവ നേരിടാന്‍ ഒട്ടും മനക്കരുത്തില്ലാത്തവാരണ് ഇവര്‍. അതുകൊണ്ടുതന്നെ ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് ഇത്തരക്കാര്‍ക്ക്, അത് പരാജയപ്പെടുമോ, ശരിയാകുമോയെന്ന സംശയമായിരിക്കും.

➤ ഊര്‍ജ്ജം പാഴാക്കുന്നവര്‍
ആവശ്യമില്ലാതെ ഊര്‍ജ്ജം പാഴാക്കി കളയുന്നവരാണ് നെഗറ്റീവ് ചിന്തയുള്ളവര്‍. ഒരു ഫലവുമില്ലാത്ത കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയവും അദ്ധ്വാനവും പാഴാക്കി കളയും.

➤ ജീവിതത്തില്‍ അനുഭവസമ്പത്ത് കുറവ്
ജീവിതത്തിലെ നല്ല വശങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കാത്തവരാണ് നെഗറ്റീവ് ചിന്തയുള്ളവര്‍. എപ്പോഴും വികാരത്തിന് അടിപ്പെടുന്ന പ്രകൃതമായിരിക്കും ഇവര്‍ക്ക്. ജീവിതത്തിലെ നല്ല വശങ്ങളിലേക്ക് എത്തിപ്പെടാന്‍ ഇവര്‍ക്ക് അധികം സാധിക്കാറില്ലെന്നു തന്നെ പറയാം.

Loading...

Leave a Reply

Your email address will not be published.

More News