Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റര്‍നെറ്റ് ഓഫറുകളുടെ കാര്യത്തില്‍ ജിയോ ഞെട്ടിച്ച പോലെ വേറൊരു കമ്പനിയും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവില്ല. ഇന്ത്യക്കാര്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം ഗണ്യമായ തോതില്‍ വളര്‍ത്തുന്നതിനും പുതിയൊരു ഇന്റര്‍നെറ്റ് വിപ്ലവം തന്നെ കൊണ്ടുവരുന്നതിനും ജിയോയും അതിന്റെ ഓഫറുകളും തെല്ലൊന്നുമല്ല കാരണമായത്. ഇപ്പോഴിതാ ആരെയും ഞെട്ടിക്കുന്ന പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ.
മൂന്ന് രൂപ അമ്പത് പൈസക്ക് ഒരു ജിബി 4ജി എന്നതാണ് ജിയയുടെ ഈ പുതിയ ഓഫര്‍. 299 രൂപയുടെ 28 ദിവസത്തേക്ക് ദിനവും 2ജിബി നെറ്റ് ലഭിച്ചിരുന്ന ഓഫ്ഫര്‍ ആണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തി ദിനവും 3ജിബി നെറ്റ് ആയി മാറ്റിയത്. അതോടെ 28 ദിവസത്തേക്ക് 84ജിബി ഡാറ്റ ലഭിക്കും.
ഇന്റര്‍നെറ്റ് ഡാറ്റക്ക് പുറമെ അണ്‍ലിമിറ്റഡ് കോളുകള്‍, എസ്.എം.എസ്, ജിയോ ആപ്പ് സേവനങ്ങള്‍ എന്നിവയും ലഭിക്കും. ദിനവും മൂന്ന് ജിബി കഴിഞ്ഞാലും 64കെബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
Leave a Reply