Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:50 pm

Menu

Published on August 24, 2019 at 11:42 am

എങ്ങനെ വാട്‌സാപ്പ് സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യാം?

how-to-download-whatsapp-statuses

ലോകത്തെ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഇതില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച സൗകര്യങ്ങളില്‍ ഒന്നാണ് വാട്‌സാപ്പ് സ്റ്റാറ്റസ്. സ്‌നാപ്ചാറ്റ് സ്റ്റോറീസ് ഫീച്ചറിന് സമാനമായി കൊണ്ടുവന്ന വാട്‌സാപ്പ് സ്റ്റാറ്റസ് ഫീച്ചറിന് പ്രതിദിനം 50 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍. അതായത് 50 കോടി ഉപയോക്താക്കള്‍ ദിവസവും വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

നിങ്ങളുടെ വാട്‌സാപ്പ് കോണ്‍ടാക്റ്റുകള്‍ പങ്കുവെച്ച സ്റ്റാറ്റസുകള്‍ കാണാന്‍ വാട്‌സാപ്പിലെ സ്റ്റാറ്റസ് തുറന്നാല്‍ മതി. മൈ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ സ്വന്തമായി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. 24 മണിക്കൂര്‍ നേരമാണ് വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ കാണാന്‍ സാധിക്കുക. സുഹൃത്തുക്കളുടെ സ്റ്റാറ്റസുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ചിലര്‍ക്ക് ആഗ്രഹമുണ്ടാവാം.

അതിന് ഒരു വഴിയുണ്ട്. പക്ഷെ സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ഉടമയുടെ അനുവാദം ചോദിക്കുക. കാരണം അവരുടെ സ്വകാര്യതയെ മാനിച്ചേ എന്തെങ്കിലും ചെയ്യാവൂ.

വാട്‌സാപ്പ് സ്റ്റാറ്റസ് ചിത്രങ്ങളും വീഡിയോകളും സേവ് ചെയ്യാന്‍ ;

  • ആദ്യം ഗൂഗിള്‍ ഫയല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് തുറന്നാല്‍ ഇടത് ഭാഗത്തായുള്ള മെനു ബട്ടന്‍ തിരഞ്ഞെടുക്കുക. അതില്‍ സെറ്റിങ്‌സ് തിരഞ്ഞെടുക്കു.
  • തുറന്നുവരുന്ന ഓപ്ഷനുകളില്‍ ‘ഷോ ഹിഡന്‍ ഫയല്‍സ്’ എന്നത് തിരഞ്ഞെടുക്കുക. പിക്‌സല്‍ ഫോണുകളില്‍ ‘ഷോ ഇന്റേണല്‍ സ്‌റ്റോറേജ്’ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.
  • ഇനി ഫയല്‍സ് ആപ്പിന്റെ ആദ്യ പേജിലേക്ക് തിരികെ വരിക. ഇന്റേണല്‍ സ്റ്റോറേജ് തിരഞ്ഞെടുക്കുക
  • അതില്‍ വാട്‌സാപ്പ് ഫോള്‍ഡറില്‍ മീഡിയ ഫോള്‍ഡര്‍ തുറക്കുക. അവിടെ .Statuses എന്ന ഫോള്‍ഡര്‍ കാണാം.
  • ഈ ഫോള്‍ഡര്‍ തുറന്നാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ സ്റ്റാറ്റസ് ആയി പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും കാണാം.

ഡൗൺലോഡ് ചെയ്യേണ്ട സ്റ്റാറ്റസുകൾ അവ അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ഈ ഫോൾഡറിൽ നിന്നും കോപ്പി ചെയ്യണം. കാരണം നിലവില്‍ ലൈവ് ആയ സ്റ്റാറ്റസുകള്‍ മാത്രമേ ഈ ഫോള്‍ഡറില്‍ കാണാന്‍ സാധിക്കൂ. സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞാല്‍ അവ താനെ ഈ ഫോള്‍ഡറില്‍ നിന്നും നീക്കം ചെയ്യപ്പെടും.

Loading...

Leave a Reply

Your email address will not be published.

More News