Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:55 am

Menu

Published on August 19, 2019 at 11:41 am

ജിയോ ഫൈബര്‍ കണക്ഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

how-to-register-for-reliance-jio-fiber-connection

സെപ്റ്റംബര്‍ അഞ്ച് മുതലാണ് റിലയന്‍സ് ജിയോയുടെ ജിയോ ഫൈബര്‍ സേവനം ആരംഭിക്കുന്നത്. ജിയോ ഫൈബര്‍ കണക്ഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പ്ലാനുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമല്ല. ജിയോ ഫൈബര്‍ പ്ലാനുകള്‍ക്ക് പ്രതിമാസം 700 രൂപ മുതല്‍ 10,000 രൂപ വരെ ചിലവുണ്ടാകുമെന്ന് ഈ മാസം നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി വ്യക്തമാക്കിയിരുന്നു.

ലാന്റ്‌ലൈന്‍ ഫോണ്‍ കണക്ഷന്‍, ടിവി സെറ്റ് ടോപ് ബോക്‌സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബര്‍ കണക്ഷന്‍ ലഭിക്കുക. ജിയോ ഫൈബര്‍ വെല്‍കം ഓഫറിന്റെ ഭാഗമായി വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി അല്ലെങ്കില്‍ 4കെ എല്‍ഇഡി ടിവി, 4കെ സെറ്റ് ടോപ്പ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കും.

ജിയോ ഫൈബറിനായി എങ്ങനെ അപേക്ഷിക്കാം ;

  1. ജിയോ ഫൈബര്‍ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
  2. വെബ്‌സൈറ്റില്‍ നിങ്ങള്‍ നിങ്ങളുടെ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കണം
  3. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാലുടന്‍ നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി നമ്പര്‍ ലഭിക്കും. ആ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
  4. ശേഷം നിങ്ങള്‍ നിങ്ങളുടെ മേല്‍വിലാസം ഒന്നുകൂടി നല്‍കണം. ഇവിടെ നിങ്ങളുടെ സ്ഥലം മാപ്പില്‍ എവിടെയാണെന്ന് കൃത്യമായി നല്‍കണം. നിങ്ങള്‍ സ്വന്തം വീട്ടിലാണോ, ഫ്‌ളാറ്റിലാണോ ഉള്‍പ്പടെയുള്ള വിവരങ്ങളും നല്‍കണം.

നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു റിലയന്‍സ് ജിയോ ഉദ്യോഗസ്ഥന്‍ നിങ്ങളെ വിളിക്കും. അവരുമായി സംസാരിച്ച് കണക്ഷനെടുക്കുന്നത് സംബന്ധിച്ച ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കാം. ഉദ്യോഗസ്ഥന്‍ നിങ്ങളെ നേരിട്ട് കാണാനെത്തും. ഈ സമയത്ത് നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളുടെ ഒറിജിനല്‍ നല്‍കണം.

Loading...

Leave a Reply

Your email address will not be published.

More News