Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2024 12:48 pm

Menu

Published on March 13, 2018 at 9:11 am

സൗന്ദര്യസംരക്ഷണത്തിന് ഒരു കിടിലൻ ഐസ്ക്യൂബ് മാജിക്ക്

beauty-tips-with-ice-cube

സൗന്ദര്യസംരക്ഷണത്തിന് വേനൽക്കാലം ഒരു വെല്ലുവിളിതന്നെയാണ് . എയർകണ്ടീഷൻ മുറിയിൽ ഇരുന്നതുകൊണ്ടോ തണുത്ത പാനീയം കുടിച്ചതുകൊണ്ടോ കാര്യമായില്ല. ചർമത്തിനു കൂടി അൽപം കരുതൽ നൽകേണ്ടതുണ്ട്. ഐസ് ക്യൂബുകൾ കൊണ്ടുള്ള സൗന്ദര്യ സംരക്ഷണം ചൂടിൽ നിന്നു ചർമത്തെ വളരെ എളുപ്പത്തിൽ സംരക്ഷിക്കുന്ന ഒന്നാണ് .

മുഖക്കുരുവിനെ ഇല്ലാതാക്കാം

ടീനേജ് പ്രായക്കാരിലാണ് മുഖക്കുരു ഒരു പ്രധാന പ്രശ്‌നമായ് കണ്ടുവരുന്നത്. കഴിക്കുന്ന ഭക്ഷണ രീതിയും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ ഫലമായും മിക്കവരിലും മുഖക്കുരു ഒരു പ്രശ്നമായി മാറുന്നുണ്ട് .അത്തരക്കാർ ഐസ് ക്യൂബുകൊണ്ടു പരിഹാരം കാണാവുന്നതാണ്. ഒരു ഐസ്ക്യൂബെടുത്ത് തുണിയിൽ ചുറ്റിയതിനു ശേഷം മുഖക്കുരുവുള്ള ഭാഗങ്ങളിൽ വെക്കാം. ഇത് മുഖക്കുരു മൂലമുണ്ടാകുന്ന ചൊറിച്ചിലും പഴുപ്പും വീക്കവുമൊക്കെ ഇല്ലാതാക്കും.

മേക്കപ്പ് ഇനി ഈസിയാക്കാം

മേക്കപ്പ് ചെയ്യുന്നതിനു മുമ്പായി ഐസ്ക്യൂബ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ് .ഫൗണ്ടേഷൻ പുരട്ടുന്നതിനു മുമ്പായി ഐസ്ക്യൂബ് കൊണ്ടു മുഖത്തു റബ് ചെയ്യാം . ഇതു നമുക്ക് കൂടുതൽ ഉന്മേഷം പകരുന്നതിനൊപ്പം മേക്അപ് അപ്ലിക്കേഷനെ പെർഫെക്റ്റ് ആക്കുകയും ചെയ്യും.

തുടുത്ത ചുണ്ടുകൾ

വിവാഹത്തിനോ പാർട്ടിക്കോ ഒക്കെ പോകുമ്പോൾ ലിപ്സ്റ്റിക് ഏറെനേരത്തേക്കു നിലനിർത്തുന്നതിനായ് ചുണ്ടിൽ ഐസ്ക്യൂബ് കൊണ്ടൊന്ന് ഉരസിയതിനു ശേഷം ലിപ്സ്റ്റിക് ഇടുന്നത് വളരെ നല്ലതാണ് .

സുന്ദരമായ കണ്ണുകൾക്ക്

കണ്ണുകളിലെ വീക്കം ഇല്ലാതാക്കുന്നതിനായ് ഒരു തുണിയെടുത്ത് ഐസ്ക്യൂബിൽ ചുറ്റി കണ്ണിനു മുകളിൽ വെക്കാം. ഏതാനും നിമിഷങ്ങൾ വച്ചതിനുശേഷം നീക്കിനോക്കൂ, വീക്കമൊക്കെ പമ്പകടക്കും.

നെയിൽ േപാളിഷിങ്ങും എ​ളുപ്പമാക്കും

നെയിൽപോളിഷ് പുരട്ടി ഉണങ്ങാനുള്ള സമയം ഇല്ലാത്ത സന്ദർഭങ്ങളിലും ഐസ്ക്യൂബ് ബെസ്റ്റാണ്.ഒരു പാത്രത്തിൽ ഐസ്‌വാ‌ട്ടർ നിറച്ചതിനു ശേഷം കൈകൾ മുക്കിവെക്കുക. അഞ്ചാറു മിനിറ്റിനു ശേഷം പുറത്തെടുത്ത് നന്നായി തുടച്ചതിനു ശേഷം നെയിൽ പോളിഷ് ഇട്ടുനോക്കൂ, ഇനി ഉണങ്ങാൻ കാത്തുനിക്കേണ്ടി വരികയേ ഇല്ല.

Loading...

Leave a Reply

Your email address will not be published.

More News