Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:59 am

Menu

Published on October 16, 2018 at 4:20 pm

തൈര് മുഖത്ത് പുരട്ടൂന്നതിന് പിന്നിലെ ഗുണങ്ങൾ

beauty-benefits-of-applying-sour-curd-on-face

തൈര് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പാലിനേക്കാള്‍ കൂടുതല്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. കാല്‍സ്യം, വൈററമിനുകള്‍, പ്രോട്ടീന്‍ തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യപരമായ ഗുണങ്ങള്‍ക്കും ഏറെ നല്ലതാണിത്. ബ്ലീച്ചിംഗ് ഇഫക്ടും ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഏറെ ഒത്തിണങ്ങിയ ഒന്നാണ് ഇത്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

തൈരില്‍ പല ചേരുവകളും കലര്‍ത്തി മുഖത്തു പുരട്ടാം. പല ചേരുവകളും പല ഗുണങ്ങളാണ് നല്‍കുക. ഇവയൊന്നും തന്നെയില്ലെങ്കിലും തൈര് തനിയെ പുരട്ടുന്നതും ഏറെ നല്ലതാണ്. നല്ല പുളിയുള്ള തൈര് അടുപ്പിച്ച് ഒരു മാസം മുഖത്തു പുരട്ടുന്നത് പല തരത്തിലുള്ള സൗന്ദര്യഗുണങ്ങള്‍ നല്‍കും.

നിറം

തൈര് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് ഗുണമാണ് ലാക്ടിക് ആസിഡ് തൈരിനു നല്‍കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ചര്‍മം വെളുപ്പിയ്ക്കും.പുളിയുള്ള തൈരു വൈണം, ബ്ലീച്ചിംഗ് ഇഫക്ട് ലഭിയ്ക്കാന്‍. ഇതിനൊപ്പം മഞ്ഞള്‍പ്പൊടിയോ നാരങ്ങാനീരോ എല്ലാം ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

സണ്‍ടാന്‍, സണ്‍ബേണ്‍

സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്‍പം തൈരു പുരട്ടി നോക്കൂ. ആശ്വാസമുണ്ടാകും. സണ്‍ടാന്‍ കാരണമുണ്ടാകുന്ന കരുവാളിപ്പു മാറാനും തൈര് നല്ലതു തന്നെ.പുറത്തു പോയി വന്നാല്‍ മുഖത്തു തൈരു പുരട്ടുന്നത് മുഖ ചര്‍മത്തിന് ആശ്വാസം നല്‍കും. അള്‍ട്രാവയലറ്റ് രശ്മികള്‍ മുഖത്തേല്‍പ്പിയ്ക്കുന്ന ദോഷം തീര്‍ക്കാന്‍ ഉത്തമമായ ഒന്നാണ് തൈര്.

പ്രായമേറുന്നതിനെ

പ്രായമേറുന്നതിനെ കാണിക്കുന്നത് പലപ്പോഴും ചര്‍മത്തിലുണ്ടാകുന്ന ചുളിവുകളാണ്. ഇതൊഴിവാക്കാനും തൈര് നല്ലതു തന്നെ. ഇതിലെ ലാക്‌ററിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാനും മൃതകോശങ്ങള്‍ കളയാനും തൈര് നല്ലതാണ്. പഴവും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. തൈരു തനിയെ പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നു കൂടിയാണ്‌. തൈരു തനിയെ പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നു കൂടിയാണ്‌

വരണ്ടുപോകാതെ

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് തൈരും തേനും കലര്‍ന്ന മിശ്രിതം. ഇവ ചര്‍മകോശങ്ങള്‍ക്കുള്ളിലേയ്ക്കിറങ്ങി ചര്‍മകോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നു.

മുഖത്തെ കറുത്ത പാടുകളും കുത്തുകളും

മുഖത്തെ കറുത്ത പാടുകളും കുത്തുകളും പുള്ളികളുമെല്ലാം മാറാന്‍ ഏറെ നല്ലൊരു വഴിയാണ് തൈര്. ഇത് അടുപ്പിച്ചു പുരട്ടുന്നത് ഇത്തരം കുത്തുകളുടെ നിറം മങ്ങി മായ്്ച്ചു കളയാന്‍ സഹായിക്കുന്നു. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണമാണ് തൈര് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉപകാ പ്രദമാകാന്‍ സഹായിക്കുന്നത്. നല്ല പുളിയുള്ള തൈര് ഇത്തരം പ്രശ്‌നങ്ങളുള്ളിടത്തു പുരട്ടാം.

മുഖക്കുരു

മുഖക്കുരു മാറാന്‍ ഇത് നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണു തൈര്. ഇതു മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നു. ഇവയെ നശിപ്പിയ്ക്കുന്നു. മുഖക്കുരു മുഖത്ത് അവശേഷിപ്പിയ്ക്കുന്ന പാടുകള്‍ നീക്കാനും മുഖത്തുരു പൊട്ടുന്നതിലൂടെ ഉണ്ടാകാന്‍ ഇടയുള്ള അണുബാധ തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും

ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും ചൊറിച്ചിലിനുമെല്ലാം നല്ലൊരു പരിഹാരമാണ് തൈരു പുരട്ടുന്നത്. ഇത് ചര്‍മാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിന് ആന്റിബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതാണു കാരണം.

Loading...

Leave a Reply

Your email address will not be published.

More News