Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 6:57 pm

Menu

Published on December 1, 2018 at 10:00 am

വരണ്ട ചർമ്മം മാറാൻ ഇതാ ഒരു ഒറ്റമൂലി..

how-to-use-multani-mitti-honey-facepack-for-dry-skin

മഞ്ഞുകാലത്തിന് തുടക്കമായി, ഇനി ചര്‍മ്മത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയൊക്കെ ആവാം. അല്ലെങ്കില്‍ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. വരണ്ട ചര്‍മ്മമാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പരിഹാരം കാണുന്നതിന് പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും. എന്നാല്‍ മുന്നും പിന്നും നോക്കാതെയുള്ള ചര്‍മസംരക്ഷണം പലപ്പോഴും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. അത് പല വിധത്തിലാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വില്ലനാവുന്നത്.

സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും തുടങ്ങുന്നത് വരണ്ട ചര്‍മ്മത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എങ്ങനെ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കണം എന്നു നോക്കം. ചര്‍മസംരക്ഷണത്തിന് മുള്‍ട്ടാണി മിട്ടി പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. ചര്‍മസംരക്ഷണത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്.

ഇവയെ എല്ലാം പരിഹരിക്കാന്‍ സഹായിക്കുന്നു പലപ്പോഴും മുള്‍ട്ടാണി മിട്ടി. എന്നാല്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. മുള്‍ട്ടാണി മിട്ടി വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്നു. എങ്ങനെ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം എന്ന് നോക്കാം.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടിയും തേനും മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അതിനു ശേഷം പത്ത് മിനിട്ടില്‍ നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. മുന്തിരി നീരും ഇതില്‍ അല്‍പം മിക്‌സ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതിനോടൊപ്പം മുള്‍ട്ടാണി മിട്ടിയും ചേരുമ്പോള്‍ അത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ വളരെ കൂടുതലാണ്.

ചന്ദനവും മുള്‍ട്ടാണി മിട്ടിയും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മുള്‍ട്ടാണി മിട്ടി. ഇതില്‍ അല്‍പം ചന്ദനവും കൂടി ചേര്‍ത്താല്‍ അത് ചര്‍മ്മത്തിന്റെ വരള്‍ച്ച അകറ്റി ചര്‍മ്മത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചര്‍മ്മത്തിനുണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തൈരും മുള്‍ട്ടാണി മിട്ടിയും

തൈരും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേക്കുന്നത് പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈരും മുള്‍ട്ടാണി മിട്ടിയും. ഇത് രണ്ടും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്തും ചര്‍മ്മത്തിലും തേക്കുക. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മം തിളങ്ങുന്നതിനും വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

മഞ്ഞളും മുള്‍ട്ടാണി മിട്ടി

മഞ്ഞളും മുള്‍ട്ടാണി മിട്ടിയും അല്‍പം തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേക്കുക. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇരുപത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും മുള്‍ട്ടാണി മിട്ടിയും. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം തിളങ്ങുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം.

പപ്പായയും മുള്‍ട്ടാണി മിട്ടിയും

പപ്പായയും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേക്കുന്നത് വരണ്ട ചര്‍മമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പപ്പായ ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുഖത്ത് മിക്‌സ് ചെയ്ത് തേച്ച് അല്‍പസമയം കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പപ്പായയും മുള്‍ട്ടാണി മിട്ടിയും.

ഓറഞ്ച് തൊലിയും മുള്‍ട്ടാണി മിട്ടിയും

ഓറഞ്ച് തൊലി പൊടിച്ചതും മുള്‍ട്ടാണി മിട്ടിയും അല്‍പം പാലില്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയണം. ചര്‍മസംരക്ഷണത്തിന് ഓറഞ്ച് തൊലി വളരെ വലിയ ഗുണമാണ് നല്‍കുന്നത്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് ഇത് സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് നീരും മുള്‍ട്ടാണി മിട്ടിയും

ഉരുളക്കിഴങ്ങ് നീരില്‍ മുള്‍ട്ടാണി മിട്ടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. റോസ് വാട്ടര്‍ ഇതില്‍ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉരുളക്കിഴങ്ങ് നീര് നല്ലൊരു ആസ്ട്രിജന്റ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിനെ മഞ്ഞുകാല പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുന്നു.

കുക്കുമ്പറും മുള്‍ട്ടാണി മിട്ടിയും

കുക്കുമ്പറും മുള്‍ട്ടാണി മിട്ടിയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇതില്‍ അല്‍പം തേനും കൂടി മിക്‌സ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഈ മിശ്രിതം കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യുക. ഇതെല്ലാം ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

Loading...

Leave a Reply

Your email address will not be published.

More News