Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 10:03 am

Menu

Published on August 16, 2013 at 11:03 am

ബൈക്ക്‌ മോഷണം തൊഴിലാക്കിയ അഭിഭാഷകനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

lawyer-held-for-stealing-motorcycles

മുംബൈ:ശശികാന്ത് മിശ്ര എന്ന അഭിഭാഷകനെയാണ് ബൈക്ക്‌ മോഷണ കേസിൽ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 4 ബൈക്കുകളും പോലീസ്‌ കണ്ടെടുത്തു. പിന്നീട് ഇയാൾക്ക് കോടതി വഴി ജാമ്യം ലഭിച്ചെങ്കിലും വീണ്ടുംമൊരു ബൈക്ക് മോഷണക്കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിൽ വേറെ ഒരാൾ ഇയാളെ സഹായിക്കുന്നുണ്ടെന്നു വ്യക്തമാണ്‌. പക്ഷെ അയാളെ ഇതുവരെ പിടിക്കാൻ കഴിഞ്ഞില്ല. നവി മുംബൈ, പെന്‍ പ്രദേശങ്ങളില്‍ നിന്നുമാണ് മോഷണം നടത്തിവന്നിരുന്നത്. മോഷ്ടിച്ച ബൈക്കുകളുടെ നമ്പർ മാറ്റുകയും, പഴയ ബൈക്കുകള്‍ വാങ്ങിയ ശേഷം മോഷ്ടിച്ച ബൈക്കുകളുടെ ഭാഗങ്ങള്‍ അവയില്‍ ഘടിപ്പിച്ചാണ് മിശ്ര ബൈക്കുകള്‍ വില്പനയ്ക്ക് തയ്യാറാക്കിയിരുന്നതെന്നും പോലീസ്‌ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News