Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:33 pm

Menu

Published on June 29, 2018 at 4:53 pm

അങ്ങനെ ഇൻസ്റ്റഗ്രാം ലൈറ്റും എത്തി

instagram-lite-is-available-now

സാമൂഹ്യ മാധ്യമങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് മുദ്ര പതിപ്പിച്ച ഇൻസ്റ്റാഗ്രാം ഫേസ്ബുക് ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് നടത്തിയത്. ഇപ്പോൾ പൊതുവെ ഇൻസ്റ്റഗ്രാം ചെറിയ നെറ്വർക്കുകളിൽ ഉപയോഗിക്കാൻ ഉള്ള ബുദ്ധിമുട്ടിനെ നേരിടുന്നതിനായി ഇൻസ്റ്റഗ്രാം ലൈറ്റ് അവതരിപ്പിച്ചു.

നിലവിൽ ഇൻസ്റ്റഗ്രാം ഇപ്പോൾ 2ജി നെറ്റ്വർക്കിലും മറ്റും പ്രവർത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇൻസ്റ്റഗ്രാം ലൈറ്റ് എത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

വെറും 573 കെബിയാണ് ഈ ആപ്പിൻറെ വലിപ്പം. 32 എംബി പ്രധാന ആപ്പിൻറെ വലിപ്പം നോക്കുമ്പോൾ 1/55 മാത്രമാണ് ഇൻസ്റ്റഗ്രാം ലൈറ്റിൻറെ വലിപ്പം. പേജുകൾ എടുക്കാനും, ഇൻസ്റ്റഗ്രാം സ്റ്റോറീസ് കാണുവാനും ഈ ആപ്പ് ഉപകാരപ്രഥമാണ്.

2015 ൽ ഫേസ്ബുക്ക് പുറത്തിറക്കിയ ഫേസ്ബുക്ക് ലൈറ്റ് വൻ ജനപ്രീതി നേടിയിരുന്നു. ഏതാണ്ട് 20 കോടി ഡൗൺലോഡ് ഈ ആപ്പ് നേടിയിരുന്നു. ഇതിൻറെ തുടർച്ച എന്ന നിലയിൽ പുതിയ ഇൻസ്റ്റഗ്രാം ലൈറ്റ് പതിപ്പ്. നേരത്തെ മെസഞ്ചറിനും ഫേസ്ബുക്ക് ലൈറ്റ് പതിപ്പ് ഇറക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News