Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഴകാർന്ന ചുണ്ടുകൾ പെണ്ണിന് ഒരു ആകർഷണം തന്നെയാണ്. ലിപ്സ്റ്റിക്ക് കുഴച്ച് ചുണ്ടിൽതേച്ചാൽ മാത്രം ചുണ്ടുകൾ സുന്ദരമാകില്ല. വീട്ടിൽ സ്വയം ചെയ്യാവുന്ന ചില പൊടികൈകളിലൂടെ ചുണ്ടുകളെ മനോഹരമാക്കാം. ചുണ്ടുകളുടെ സംരക്ഷണത്തിന് ചില പൊടിക്കൈകളിതാ.
കാല്‍ സ്‌പൂണ്‍ നാരങ്ങാനീരും അതേ അളവിൽ പാൽപ്പൊടിയും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കും.
ഒലിവെണ്ണയും പഞ്ചസാരയും അരസ്പൂണ്‍ വീതം എടുത്ത് യോജിപ്പിച്ച് ചുണ്ടിൽ തേയ്ക്കുക.15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ചുണ്ടുകളുടെ സൗന്ദര്യം വർദ്ധിക്കും.
വെണ്ണ പുരട്ടിയാല്‍ ചുണ്ടുകളുടെ വരൾച്ച തടയാൻ കഴിയും.
ബീറ്റ്‌റൂട്ട് നീരും ഗ്ലിസറിനും ചേര്‍ത്ത് ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിലെ കറുപ്പ് നിറം മാറും.
ദിവസവും ബദാമെണ്ണ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളുടെ ഭംഗി വർദ്ധിപ്പിക്കും.
Leave a Reply