Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 11:06 am

Menu

Published on September 18, 2018 at 4:55 pm

വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി ; ഡാര്‍ക്ക് മോഡ് “സ്വൈപ്പ് റ്റു റിപ്ലൈ”

whatsapp-new-features-dark-mode-swipe-to-reply

എല്ലാവരുടെയും പ്രധാന മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് താമസിയാതെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. ഡാര്‍ക്ക് മോഡ്, സ്വൈപ്പ് റ്റു റിപ്ലൈ എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നാണ് വിവരം.

സ്വൈപ്പ് റ്റു റിപ്ലൈ

വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ള ഫീച്ചറാണ് സ്വൈപ്പ് റ്റു റിപ്ലൈ. ഈ ഫീച്ചര്‍ വഴി സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സന്ദേശങ്ങള്‍ക്ക് മുകളില്‍ വിരല്‍വെച്ച് വലത്തോട്ട് സൈ്വപ്പ് ചെയ്താല്‍ മതി. ഇതേ അപ്‌ഡേറ്റ് ആണ് വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പിന്റെ ബീറ്റാ പതിപ്പിലും കൊണ്ടുവന്നിരിക്കുന്നത്.

ഡാര്‍ക്ക് മോഡ്

ഐഓഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഒരു പോലെ ലഭിക്കുന്ന ഫീച്ചറാണ് ഇത്. മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ നിരവധി ആപ്പുകളില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ പശ്ചാത്തലം ഇരുണ്ടനിറത്തിലാവുന്ന സംവിധാനമാണിത്. എന്ന് മുതല്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കപ്പെടുമെന്ന് വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published.

More News