Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:10 pm

Menu

Published on November 30, 2018 at 12:39 pm

റിയൽമി യു1 ; 25MP ക്യാമറക്കരുത്തിൽ , വില 11999 രൂപ

realme-u1-launched-in-india-prices-start-rs-11999

ഒപ്പോയിൽ നിന്നു പിറന്നു സ്വതന്ത്ര ബ്രാൻഡായ റിയൽമി ഫൊട്ടോഗ്രഫിക്ക് പ്രാധാന്യം നൽകി പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. ചിപ് നിർമാതാക്കളായ മീഡിയടെക്കിന്റെ ഏറ്റവും പുതിയ ഹെലിയോ പി70 പ്രൊസെസ്സറിൽ പ്രവർത്തിക്കുന്ന ഫോണിൽ 25 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ഡ്യുവൽ റിയർ ക്യാമറ, എഐ ഫെയ്സ് അൺലോക്ക് തുടങ്ങിയവയാണ് ശ്രദ്ധേയം. 2.1 ജിഗാഹെർട്സ് ഒക്ടകോർ പ്രൊസെസ്സറിൽ 3ജിബി/4 ജിബി റാം ആണ് ഫോണിനുള്ളത്.

6.30 ഡിസ്പ്ലേയിൽ വാട്ടർഡ്രോപ് നോച്ച് മികവും. 19.5:9 ആസ്പെക്ട് റേഷ്യോ ഉള്ള ഫോൺ ഒറ്റക്കയ്യിലൊതുങ്ങും. 13 മെഗാപിക്സൽ – 2 മെഗാപിക്സൽ റിയർ ഡ്യുവൽ ക്യാമറയാണ് ഫോണിലുള്ളത്. സെൽഫി ക്യാമറയ്ക്ക് കരുത്തു നൽകുന്നത് സോണി സെൻസറും.

32 ജിബി/64 ജിബി ഇന്റേണൽ മെമ്മറി ശേഷിയിലെത്തുന്ന ഫോണിൽ 256 ജിബി മെമ്മറി കാർഡും പ്രവർത്തിപ്പിക്കാം. ആൻഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 3500 മില്ലി ആംപിയർ ബാറ്ററിയാണുള്ളത്. 3ജിബി/32 ജിബി മോഡലിന് 11,999 രൂപയും 4ജിബി/64 ജിബി മോഡലിന് 14,499 രൂപയുമാണ് വില.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News