Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 19, 2018 at 11:28 am

വാട്‌സാപ്പിന്റെ ‘പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്’ ഇനി മുതൽ ആന്‍ഡ്രോയിഡ് ഫോണുകളിലും

whatsapp-picture-in-picture-mode-available-in-new-android-update

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രമായി അവതരിപ്പിച്ച ‘പിക്ചര്‍ ഇന്‍ പിക്ചര്‍ അപ്‌ഡേറ്റ്’ ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭിക്കും. വാട്‌സാപ്പിന്റെ പുതിയ 2.18.380 അപ്‌ഡേറ്റിലാണ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ലഭിക്കുക. ഇതുവഴി, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് വീഡിയോകള്‍ വാട്‌സാപ്പ് വിന്‍ഡോയ്ക്കുള്ളില്‍ നിന്നു തന്നെ പ്ലേ ചെയ്തു കാണാന്‍ സാധിക്കും. വീഡിയോ കാണുന്ന സമയത്ത് തന്നെ ചാറ്റിങ് തുടരുകയും ചെയ്യാം. ഐഓഎസ് ഫോണുകളില്‍ ഇതിനോടകം ഈ ഫീച്ചര്‍ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്.

വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ തന്നെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ലഭിക്കും. യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ നിന്നുള്ള വീഡിയോ ലിങ്കുകള്‍ വാട്‌സാപ്പില്‍ ലഭിക്കുമ്പോള്‍ ആ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ വാട്‌സാപ്പില്‍ നിന്നും പുറത്തുപോവാതെ പ്രത്യേകം വിന്‍ഡോയില്‍ വീഡിയോ പ്ലേ ആവും. എന്നാല്‍ വാട്‌സാപ്പിനുള്ളില്‍ തന്നെ പങ്കുവെക്കപ്പെടുന്ന വീഡിയോകള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കില്ല.

അതേസമയം വാട്‌സാപ്പും സര്‍ക്കാര്‍ അധികൃതരും ചേര്‍ന്ന് വാട്‌സാപ്പ് വഴി പങ്കുവെക്കപ്പെടുന്ന വിദ്വേഷം കലര്‍ന്ന ഉള്ളടക്കങ്ങളും വ്യാജ വാര്‍ത്തകളും തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് എന്ന വിവരവുമുണ്ട്. ഇതിനായി നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ വാട്‌സാപ്പില്‍ അവതരിപ്പിക്കണെമെന്ന നിര്‍ദേശം സര്‍ക്കാര്‍ വാട്‌സാപ്പിന് നല്‍കിയിരുന്നു.

വ്യാജ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള, സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ വാട്‌സാപ്പും സഹകരിക്കുന്നുണ്ടെന്നാണ് വിവരം. ഇതിനായി ഫോര്‍വാഡ് ടാഗ്, സസ്പീഷ്യസ് ലിങ്ക് മുന്നറിയിപ്പുകളെ പോലെ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനവും വാട്‌സാപ്പില്‍ അവതരിപ്പിക്കാനിടയുണ്ട്.

Loading...

Comments are closed.

More News