Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:25 pm

Menu

Published on February 9, 2019 at 1:39 pm

കേൾവിശക്തി കുറവാണോ നിങ്ങൾക്ക്?? സഹായവുമായി ഗൂഗിൾ ആപ്പ്

google-live-transcribe-sound-amplifier-accessibility-android-deaf-hard-hearing

കേൾവിശക്തി കുറവുള്ളവരെ സഹായിക്കാനായി ഗൂഗിൾ 2 പുതിയ ആപ്പുകൾ പുറത്തിറക്കി. ഗൂഗിൾ ലൈവ് ട്രാൻസ്ക്രൈബ് (Google Live Transcribe) സൗണ്ട് ആംപ്ലിഫയർ (Sound Amplifier) എന്നിവയാണ് ആപ്പുകൾ. രണ്ടും ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ശ്രവണസഹായി ഇല്ലാതെ ഫോണിൽ സംസാരിക്കുന്നതിനു സഹായിക്കുകയാണ് ആപ്പുകളുടെ ലക്ഷ്യം.

ശ്രവണശക്തി തീരെയില്ലാത്തവർക്കാണ് ലൈവ് ട്രാൻസ്ക്രൈബ്. കേൾക്കുന്ന സംഭാഷണങ്ങൾ ആപ്പിൽ തൽസമയം എഴുതിക്കാണിക്കും എന്നതിനാൽ അവ വായിച്ചു നോക്കി മറുപടി നൽകാം. 70 ഭാഷകളിൽ തൽസമയ സേവനം ലഭിക്കും. ശ്രവണശക്തി കുറവുള്ളവർക്കാണ് സൗണ്ട് ആംപ്ലിഫയർ ആപ്പ്.

പേരു സൂചിപ്പിക്കുന്നതുപോലെ ഫോണിൽ സംസാരിക്കുമ്പോൾ ഇങ്ങോട്ടുള്ള സംഭാഷണത്തിന്റെ ശബ്ദം കൂട്ടാൻ കഴിയുന്ന ആപ്പിന് ഹെഡ്ഫോണിന്റെ ഇടത്തെയോ വലത്തെയോ സ്പീക്കറിൽ മാത്രമായും ശബ്ദം കൂട്ടാൻ കഴിയും. ആൻഡ്രോയ്ഡ് ലോലിപോപ്പ് മുതലുള്ള എല്ലാ ഉപകരണങ്ങളിലും രണ്ട് ആപ്പുകളും പ്രവർത്തിക്കും.

Loading...

Leave a Reply

Your email address will not be published.

More News