Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ വിലസുകയാണെങ്കിലും ടാബ്‌ലെറ്റുകളുടെ സ്വീകാര്യതയ്ക്ക് മാറ്റമൊന്നുമില്ല. വലിയ സ്‌ക്രീനുള്ളതും ഫോണുകളില്‍ നിന്നും മാറി കൂടുതല്‍ കാര്യങ്ങള്‍ക്ക് ആശ്രയിക്കാവുന്നതും ആയതിനാല്‍ ടാബ്‌ലെറ്റുകള്‍ക്ക് ആവശ്യക്കാരുണ്ട്. സിനിമകളും വീഡിയോകളും സ്മാര്‍ട്‌ഫോണിന്റെ ചെറിയ സ്‌ക്രീനില്‍ കാണുന്നതിനേക്കാള്‍ നല്ലത് ടാബ്‌ലെറ്റുകളില്‍ കാണുന്നതാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ലാപ്‌ടോപ്പുകള്‍ക്ക് പകരമായി കൊണ്ടു നടക്കാവുന്ന ഉപകരണം എന്ന നിലയിലും ടാബ്‌ലെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ ഒരു ടാബ്‌ലെറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ. 15,000 രൂപയില്‍ താഴെ വിലയുള്ള ടാബ്‌ലെറ്റുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ലെനോവോ ടാബ് 4 8
വിലക്കുറവില്‍ മികച്ച ടാബ് ലെറ്റുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ആശ്രയിക്കാവുന്ന ഒന്നാണ് ലെനോവോ 4. 11,990 രൂപയാണ് ഇതിന്റെ വില. 4850 എംഎഎച്ചിന്റെ ആകര്‍ഷകമായ ബാറ്ററി ശേശിയാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് 7.0 നഗട്ടിലാണ് ലെനോവോ 4 85 ടാബ് പ്രവര്‍ത്തിക്കുന്നത്. 1.4 GHz ക്വാല്‍കോം എംഎസ്എം8917 ക്വാഡ് കോര്‍ പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയും ഇതിനുണ്ട്. ഡ്യുവല്‍ നാനോ സിമ്മുകള്‍ ഇതില്‍ ഉപയോഗിക്കാം. രണ്ടിനും 4ജി കണക്റ്റിവിറ്റി ഉണ്ട്.

സാംസങ് ഗാലക്‌സി ജെ മാക്‌സ്
സാംസങിന്റെ ജെ സീരീസില്‍ വരുന്ന സ്മാര്‍ട്‌ഫോണുകളും ടാബ് ലെറ്റുകളും കുറഞ്ഞ വിലയിലുള്ളവയാണ്. ജെ മാക്‌സ് ടാബ് ലെറ്റും അങ്ങനെ തന്നെ. 11,999 രൂപയാണ് ഇതിന് വില. ഏഴ് ഇഞ്ച് ഡിസ്‌പ്ലേയും, 4ജി വോള്‍ടി കണക്റ്റിവിറ്റിയും ഇതിനുണ്ട്. 1.5 ജിബി റാം ശേഷിയില്‍ 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ആണുള്ളത്. 200 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഡ്യുവല്‍ സിം സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ് 5.1 ഓഎസിലാണ് ഇതിന്റെ പ്രവര്‍ത്തനം. 4000 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി ജെ മാക്‌സിനുള്ളത്.

ഐബാള്‍ സ്ലൈഡ് എലന്‍ 4ജി2
ഐബാളിന്റെ നിരവധി ടാബ് ലെറ്റുകള്‍ വിപണിയിലുണ്ട്. അവയില്‍ മികച്ച ഒന്നാണ് സ്ലൈഡ് എലന്‍ 4ജി2. 11,999 രൂപയാണിതിന് വില. 1280 x 800 പിക്‌സല്‍ റസലൂഷനിലുള്ള 10.1 ഇഞ്ച് സ്‌ക്രീന്‍ ആണിതിന്. 7000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററിയും ഈ ടാബ് ലെറ്റിന്റെ സവിശേഷതയാണ്. ആന്‍ഡ്രോയിഡ് 6.0 മാഷ്‌മെലോ പതിപ്പാണ് ഈ ടാബിലുള്ളത്. 1.3 GHz ക്വാഡ് കോര്‍ പ്രൊസസര്‍ ഇതിനുണ്ട്. രണ്ട് ജിബി റാം ശേഷിയില്‍ 16 ജിബി ഇന്റേണല്‍ മെമ്മറി ടാബിലുണ്ട്.

ഓണര്‍ മീഡിയാ പാഡ് ടി3
ഓണര്‍ മീഡിയാ പാഡ് ടി3 യ്ക്ക് അലൂമിനിയം ബോഡിയാണുള്ളത്. ക്വാല്‍കോം എംഎസ്എം8917 ക്വാഡ് കോര്‍ പ്രൊസസറില്‍ മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. അഞ്ച് മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഇതിലുള്ളത്. ആന്‍ഡ്രോയിഡ് 7 നഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4800 എംഎഎച്ച് ബാറ്ററിയാണുള്ളത്. 4ജി എല്‍ടിഇ കണക്റ്റിവിറ്റിയും മീഡിയാ പാഡ് ടി3 യ്ക്കുണ്ട്.

സാംസങ് ഗാലക്‌സി ടാബ് എ 7.0
സാംസങ് ഗാലക്‌സി ടാബ് എയില്‍ ക്വാഡ് കോര്‍ സ്‌പ്രെഡ്ട്രം പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. 1.5 ജിബി റാമില്‍ എട്ട് ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 200 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ഏഴ് ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയ്ക്ക് 1280 x 800 പിക്‌സല്‍ റസലൂഷനുണ്ട്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ് ആണ് ടാബില്‍. 4000 എംഎഎച്ച് ബാറ്ററിയും ലഭിക്കും. അഞ്ച് മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും 2 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ആണ് ഇതിനുള്ളത്.
Leave a Reply