Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 8:14 pm

Menu

Published on August 23, 2013 at 4:10 pm

അര്‍ജുന അവാര്‍ഡ്‌ : ടോം ജോസെഫിനെ വീണ്ടും തഴഞ്ഞു

again-arjun-award-rejected-to-tom-joseph-in-last-minutes

ന്യൂഡല്‍ഹി :ദേശീയ വോളീബോള്‍ താരവും മലയാളിയുമായ ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കുന്നതില്‍ നീന്ന് വീണ്ടും തഴഞ്ഞു. ഒമ്പതാം തവണയാണ് തുടര്‍ച്ചയായ് ടോം ജോസെഫിന് അര്‍ജുന അവാര്‍ഡ്‌ നിഷേധിക്കപെടുന്നത്‌. ..അര്‍ജുന പുരസ്കാരം, ഖേല്‍രത്ന എന്നിവയുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് സമിതിയുടെ മുന്‍ തീരുമാനം മാറ്റേണ്ടതില്ലെന്ന് കായികമന്ത്രാലയം തീരുമാനിച്ചു.ടോം ജോസഫിന് അര്‍ജുന അവാര്‍ഡും,ഡിസ്കസ് ത്രോ താരം കൃഷ്ണപൂനിയയ്ക്ക് ഖേല്‍രത്നയും നല്‍കാന്‍ രാഷ്ട്രീയ തലത്തിലടക്കം സമ്മര്‍ദ്ദം ശക്തമായിരുന്നെങ്കിലും പട്ടികയില്‍ മാറ്റം വരുത്തി കീഴ്വഴക്കത്തില്‍ മാറ്റം സൃഷ്ടിക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

ടോം ജോസഫിനെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. സമിതിയുടെ പരിഗണനയ്ക്കുവന്ന 16 പേരില്‍ നിന്ന് ടോം ജോസഫിനെ ഒഴിവാക്കി 15 കളിക്കാരുടെ പട്ടികയാണ് സമിതി ഒടുവില്‍ സമര്‍പ്പിച്ചത്. സമിതി അംഗങ്ങളായ രവിശാസ്ത്രി, സഫര്‍ ഇഖ്ബാല്‍ എന്നിവരാണ് ടോം ജോസഫിനെ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സമിതി അംഗമായ സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ മിനിട്ട്സില്‍ ഒപ്പുവച്ചിരുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News