Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:00 pm

Menu

Published on July 31, 2019 at 12:44 pm

ടിക് ടോക്കിന്റെ സ്മാര്‍ട്‌ഫോണ്‍ വരുന്നു..

tik-tok-owner-bytedance-making-smartphones

ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സ്വന്തമായി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ സ്മാര്‍ടിസന്‍ ടെക്‌നോളജിയുമായി സഹകരിച്ചാണ് ബൈറ്റ് ഡാന്‍സ് സ്വന്തം ബ്രാന്റില്‍ ഫോണുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഫോണില്‍ ആന്‍ഡ്രോയിഡ് ആയിരിക്കുമോ മറ്റേതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കുമോ എന്ന് വ്യക്തമല്ല. ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളും ടിക് ടോക്ക് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസക്കാലമായി ഈ ഫോണിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലായിരുന്നു കമ്പനി. സമാര്‍ടിസനിലെ മുന്‍ ഉദ്യോഗസ്ഥനായ വു ദേഷോവുവിന്റെ നേതൃത്വത്തിലാണ് ബൈറ്റ് ഡാന്‍സിന്റെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ പദ്ധതി മുന്നോട്ട് പോവുന്നത്.

മ്യൂസിക്കലി ആപ്പിനെ ഏറ്റെടുത്താണ് ബൈറ്റ് ഡാന്‍സ് ടിക് ടോക്ക് എന്ന പേരില്‍ ചെറുവീഡിയോകള്‍ക്കായി പുതിയ സേവനം ആരംഭിച്ചത്. ഇത് ആഗോള തലത്തില്‍ വലിയ വിജയമാണ്. ഇത് കൂടാതെ ഫ്‌ളിപ്ചാറ്റ് എന്ന പേരില്‍ ഒരു മെസേജിങ് സേവനവും ടിക് ടോക്ക് ആരംഭിച്ചിട്ടുണ്ട്. ഒപ്പം വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് കടക്കാനും ബൈറ്റ് ഡാന്‍സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

Comments are closed.

More News