Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:35 pm

Menu

Published on August 5, 2019 at 2:03 pm

വാട്‌സാപ്പിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും പേരിനൊപ്പം സ്വന്തം പേരുകൂടി ചേര്‍ക്കാന്‍ ഫെയ്‌സ്ബുക്ക്

facebook-to-change-instagram-whatsapp-brands-adding-its-own-name

വാട്‌സാപ്പിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും പേരുകള്‍ക്കൊപ്പം സ്വന്തം പേരുകൂടി ചേര്‍ക്കാന്‍ ഫെയ്‌സ്ബുക്കിന്റെ പദ്ധതി. അതായത് ‘ഇന്‍സ്റ്റാഗ്രാം ഫ്രം ഫെയ്‌സ്ബുക്ക്’ എന്നും ‘വാട്‌സാപ്പ് ഫ്രം ഫെയ്‌സ്ബുക്ക്’ എന്ന് പേര് മാറ്റും. പക്ഷെ ഫെയ്‌സ്ബുക്കിന്റെ ഈ തീരുമാനത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

വാട്‌സാപ്പും, ഇന്‍സ്റ്റാഗ്രാമും ഫെയ്‌സ്ബുക്കിന് പുറത്ത് ജന്മംകൊണ്ടവയാണ്. ഫെയ്‌സ്ബുക്ക് അവയെ പിന്നീട് സ്വന്തമാക്കുകയായിരുന്നു. ഇരു സേവനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കിടയില്‍ സ്വന്തമായ വ്യക്തിത്വമുണ്ട്. അങ്ങനെയിരിക്കെ ഒരു പേര് മാറ്റം അംഗീകരിക്കാനവില്ലെന്നാണ് വിമര്‍ശനം.

ഈ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഫെയ്‌സ്ബുക്കിന്റെ ഭാഗമാണ് എന്ന് വ്യക്തമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് കമ്പനി വക്താവ് പറഞ്ഞു.

അതേസമയം സോഷ്യല്‍മീഡിയാ രംഗത്ത് ഫെയ്‌സ്ബുക്ക് കുത്തക സ്വഭാവം കാണിക്കുന്നുണ്ടോ എന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷിച്ചുവരികയാണ്. വിപണിയിലെ മത്സരം ഒഴിവാക്കാനും മേധാവിത്വം സ്ഥാപിക്കുന്നതിനുമായി മറ്റ് എതിരാളികളെ കയ്യടക്കുകയായിരുന്നോ എന്ന് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്.

ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് ആപ്പുകളുടെ ലോഗ് ഇന്‍ സ്‌ക്രീനിലും ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും, ഗൂഗിള്‍ പ്ലേസ്റ്റോറിലുമാണ് ഫെയ്‌സ്ബുക്കിന്റെ പേര് കൂടി പ്രത്യക്ഷപ്പെടുക.

Loading...

Leave a Reply

Your email address will not be published.

More News