Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:45 pm

Menu

Published on August 26, 2013 at 12:44 pm

ഇനി അനാവശ്യ കോളുകളും എസ്.എം.എസും വന്നാല്‍ കമ്പനിക്ക് പിഴ

trai-to-fine-telecoms-rs-5000-for-every-pesky-call-and-spam-sms

ന്യൂഡല്‍ഹി : അനാവശ്യ കോളുകള്‍ക്കും എസ്.എം.എസ് സന്ദേശങ്ങള്‍ക്കും മൊബൈല്‍ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു.പരാതികള്‍ പരിശോധിച്ച ശേഷം വാണിജ്യകോളുകള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരമില്ലെങ്കില്‍ സേവനദാതാവില്‍ നിന്നും ടെലികോം പിഴ ഈടാക്കും. ആയ്യായിരം രൂപ വീതമാണ് ഓരോ പരാതിക്കുമുള്ള പിഴ.

ഉപഭോക്താക്കളുടെ അനുമതിയില്ലാതെ മാര്‍ക്കറ്റിങ് കോളുകളും സന്ദേശങ്ങളും പതിവായതോടെയാണ് ട്രായ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. പിഴ ഈടാക്കുമെന്ന വ്യവസ്ഥ ആഗസ്ത് 22 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലിലേക്ക് താത്പര്യപ്പെടാതെ എത്തുന്ന മാര്ക്കറ്റിങ് കോളുകളെക്കുറിച്ചും എസ്.എം.എസ്സുകളെക്കുറിച്ചും പരാതി നല്കാം.അനാവശ്യ എസ്.എം.എസ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എസ്.എം.എസ് പരിധി ദിവസവും 100 വീതമാക്കി ആക്കി കുറിച്ചിരുന്നു.സമ്മാനം വാഗ്ദാനം ചെയ്തും ഓഫറുകള്‍ പരിചയപ്പെടുത്തിയും ഉപയോക്താക്കള്‍ക്ക് ശല്യമുണ്ടാക്കുന്ന എസ്എംഎസുകളും വാണിജ്യ കോളുകളും നിയന്ത്രിക്കാനാണ് ടെലികോം അതോറിട്ടി പദ്ധതിയിടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News