Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലേഷ്യ:ഏഷ്യ കപ്പ് ഹോക്കി കിരീടം ദക്ഷിണ കൊറിയ നേടി. ഫൈനലില്‍ ഇന്ത്യയെക്കെതിരെ മൂന്നിനെതിരെ നാലു ഗോളുകള്‍ നേടിയാണ് ദക്ഷിണ കൊറിയ ചാമ്പ്യന്മാരായത്.ആദ്യാവസാനം വാശിയേറിയ മത്സരത്തില്‍ മികച്ച കളി കാഴ്ച വച്ച ഇന്ത്യക്ക് അഭിമാനിക്കാം. തോല്‍വിയോടെ ഹേഗില്‍ 2014ല്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് ടിക്കറ്റെന്ന ഇന്ത്യന് മോഹത്തിന് തിരിച്ചടിയായെങ്കിലും, റിസര്‍വ് ബര്‍ത്തിലൂടെ യോഗ്യത ഉറപ്പിച്ച ഇന്ത്യക്ക് ഔദ്യോഗിക സ്ഥിരീകരണത്തിന് നവംബറിലെ ഓഷ്യാനിയ കപ്പ് വരെ കാത്തിരിക്കണം.ആദ്യ പകുതിയില്‍ 2-0ന് മുന്നില്‍ നിന്ന കൊറിയ, അടുത്ത പകുതിയില്‍ പന്തുമായി പറന്ന കളിക്കുന്ന ഇന്ത്യന്‍ മുന്നേറ്റത്തെയാണ് ഗ്രൗണ്ടില്‍ കണ്ടത്. പിന്നിട്ടു നിന്നശേഷം തിരിച്ചടിച്ച് മുന്നേറിയ ഇന്ത്യ കളി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ 3-3 എന്ന നിലയില്‍ ഒപ്പമത്തെി. എന്നാല്‍, മറുപടിക്ക് അവസരം നല്കാതെ 68ം മിനിറ്റില്‍ പിറന്ന ഗോളിലൂടെയായിരുന്നു കൊറിയക്കാരുടെ കിരീടം നേട്ടം. ഇന്ത്യന്‍ ഗോള്‍ കീപ്പറും മലയാളിയുമായ ശ്രീജേഷാണ് ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍..
Leave a Reply