Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: പാട്ടാളി മക്കള്‍ കക്ഷി യുവജനവിഭാഗം പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. അന്‍പുമണി രാമദാസ് ജയില്‍മോചിതനായി. മൂന്നു കേസുകളില്‍ ദിണ്ഡിവനം മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ജയിലില്‍നിന്ന് വിട്ടയച്ചത്. 2012ല്‍ മഹാബലിപുരത്ത് വണ്ണിയര്‍ യുവജന സംഘം നടത്തിയ ചിത്രാപൗര്‍ണമി സമ്മേളനത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന കേസിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തെ അറസ്റ്റുചെയ്തത്.
Leave a Reply