Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 10:45 pm

Menu

Published on September 30, 2013 at 2:01 pm

വിധവപെന്‍ഷന്‍::::; ഭര്‍ത്താവിനെ പൂട്ടിയിട്ടത് 9 വര്‍ഷം

woman-locks-husband-for-9-yrs-for-widows-pension

പട്‌ന: വിധവപെന്‍ഷന്‍ കിട്ടാന്‍ വേണ്ടി 50കാരി ഭര്‍ത്താവിനെ 9 വര്‍ഷം പൂട്ടിയിട്ടു. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലാണ് 50 കാരിയായ ദാങ്കേശ്രീ ദേവി ഭര്‍ത്താവിനെ പൂട്ടിയിട്ട് പെന്‍ഷന്‍ വാങ്ങാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് മരിച്ചു എന്നായിരുന്നു ഇവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

2004 ലാണ് ഭര്‍ത്താവായ ജഗത് സിംഗിനെ കാണാനില്ല എന്ന് പറഞ്ഞ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം ഭര്‍ത്താവ് മരണപ്പെട്ടു എന്ന് പറഞ്ഞ് മരണസര്‍ട്ടിഫിക്കറ്റും ഇവര്‍ ഉണ്ടാക്കിയെടുത്തിരുന്നത്രെ. ഭര്‍ത്താവിനെ പൂട്ടിയിട്ട് വര്‍ഷങ്ങളായി വിധവാ പെന്‍ഷന്‍ വാങ്ങിവന്നിരുന്ന ഇവരുടെ കള്ളിയാണ് അപ്രതീക്ഷിതമായി പുറത്തായത്.

58 കാരനായ ജഗത് സിംഗിനെ അവശനിലയിലാണ് പോലീസ് കണ്ടെടുത്തത്. അച്ഛന്‍ മരിച്ചതായി പ്രചരിപ്പിച്ചാല്‍ ജോലി കിട്ടും എന്നതിനാല്‍ മകനും ദാങ്കേശ്രീയുടെ കൂടെ നിന്നു. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ജഗത് സിംഗിന്റെ ഭാര്യയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News