Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 1, 2026 8:54 am

Menu

Published on October 25, 2013 at 11:05 am

12 പെണ്‍മക്കളെ വേശ്യാവൃത്തിക്കയച്ച ക്രൂരയായ അമ്മ പിടിയില്‍

mother-sold-her-12-minor-daughters

വെറും 125 പൗണ്ടി (12444 രൂപ )നു സ്വന്തം പെണ്‍മക്കളുടെ കന്യകാത്വം ലേലം ചെയ്ത അമ്മ പിടിയിൽ . അതും 12 വയസുള്ള ബാലികമാരായിരിക്കുമ്പോള്‍ തന്നെ. മാറഗരീറ്റ ഡെ ജീസസ്‌ സാപ്പറ്റ മൊറേനയെന്ന 45കാരിയായ കൊളംബിയക്കാരിയാണ്‌ ക്രൂരമായ കുറ്റത്തിന്‌ അറസ്‌റ്റിലായത്‌. 14 മക്കളുള്ള ഇവര്‍ തൻറെ മൂത്ത 12 പെണ്‍മക്കളുടെയും കന്യകാത്വം ലേലം ചെയ്‌തു. 12 മക്കളും തങ്ങളുടെ ഗതികേടില്‍ പരിതപിച്ച്‌ വേശ്യാവൃത്തി ചെയ്‌തുവരികയായിരുന്നു. ഇതില്‍ 16കാരിയായ മൂത്തമകള്‍ ഗര്‍ഭിണിയായതോടെ മാര്‍ഗരീറ്റ ഗര്‍ഭചിദ്രത്തിന്‌ നിര്‍ബന്‌ധിച്ചു .എന്നാല്‍ അമ്മയുടെ ആവശ്യത്തിന്‌ വഴങ്ങാന്‍ തയ്യാറാകാതെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ ഞെട്ടിക്കുന്ന ഈ വാര്‍ത്ത ലോകമറിഞ്ഞത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗള്‍ഭിണിയാക്കിയ 51 കാരനായ കോര്‍ണെലിയ ഡാസയെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇളയരണ്ട്‌ കുട്ടികള്‍ മാത്രമാണ്‌ ലൈംഗിക പീഡനമേള്‍ക്കാതെ രക്ഷപ്പെട്ടത്‌. 11കാരനായ ആണ്‍കുട്ടിയെയും 9വയസുളള പെണ്‍കുട്ടിയെയും ബാലമന്ദിരത്തിലേക്ക്‌ മാറ്റി . മക്കള്‍ക്കായുള്ള ഇടപാടുകാരെയും കണ്ടെത്തിയിരുന്നതും പണംവാങ്ങിയിരുന്നതും ഇവര്‍ തന്നെയാണ്‌. ഒരു അമ്മ തന്നെയാണ്‌ ഇത്ര ക്രൂരമായ കുറ്റകൃത്യം ചെയ്‌തതെന്നത്‌ തങ്ങളെ ഞെട്ടിക്കുകയാണെന്ന്‌ പൊലീസ്‌ മേധാവി കാര്‍ലോസ്‌ മെലെന്‍ഡസ്‌ പറഞ്ഞു. അറസ്‌റ്റിലായതോടെ ഇവർ കുറ്റം നിഷേധിച്ചെങ്കിലും 10 വര്‍ഷത്തെ തടവെങ്കിലും ലഭിക്കുമെന്നാണ്‌ കരുതുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News