Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 6:49 am

Menu

Published on November 11, 2013 at 5:23 pm

വിവാഹത്തട്ടിപ്പ്:തമിഴ് സംവിധായകന്‍ അറസ്റ്റില്‍

vatchathi-director-ravi-thambi-arrested

നാഗര്‍കോവില്‍:കന്യാകുമാരി ജില്ലയില്‍നിന്നും പുറത്തുമായി നിരവധി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ട് കടന്നുകളയുന്ന വിവാഹതട്ടിപ്പുകാരനായ തമിഴ്സിനിമാ സംവിധായകനെ രണ്ട് ഭാര്യമാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.ഇയാള്‍ വാച്ചാതി,പനിമലര്‍കള്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും നെയ്യൂര്‍ സ്വദേശിയുമായ ജസ്റ്റസ്രവി എന്ന രവിതമ്പി (43) ആണ് പിടിയിലായത്‌.1999 ലാണ് ഇയാള്‍ ശുചീന്ദ്രത്തിന് സമീപം മുകിലന്‍വിള സ്വദേശിനിയായ അനിതപാല്‍നേശത്തിനെ വിവാഹം കഴിച്ചത്.തുടര്‍ന്ന് ചെന്നൈയിലേക്ക്‌ കടന്നു കളഞ്ഞ ഇയാളെക്കുറിച്ച് വിവരം ഇല്ലാത്തതിനെതുടര്‍ന്ന് അന്വേഷണം നടത്തിയ ആദ്യഭാര്യ ഇയാള്‍ വീണ്ടും 2010ല്‍ ഭൂതപാണ്ടിയില്‍ നിന്ന് വിവാഹം കഴിച്ചതായി അറിഞ്ഞു. അടുത്തിടെ ഇയാളെ വിളിച്ച ആദ്യഭാര്യയോട് തിരുവനന്തപുരത്ത് എത്തിയിട്ട് നാട്ടില്‍ വരുമെന്നറിയിച്ചു.ഈ വിവരം ഇവര്‍ രണ്ടാം ഭാര്യയെ അറിയിക്കുകയും രവി തമ്പി നാട്ടിലെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് പിടികൂടി മാര്‍ത്താണ്ഡം വനിതാ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ മറ്റ് രണ്ടിടങ്ങളില്‍ നിന്ന് കൂടി വിവാഹം കഴിച്ചതായി വിവരം ലഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News