Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി:ദില്ലി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി.രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് പരാതിയുമായി രംഗത്തുവന്നത്.തെക്കന്‍ ദില്ലിയില്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പ്രശസ്തമായ ഒരു കോളേജിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.കോളേജ് ക്യാംപസില്‍ വച്ചായിരുന്നു ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തി അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് അധ്യാപകനെ കേസെടുത്തിട്ടുണ്ട്.എന്നാല്‍ ഇയാളെ ഇതേവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാറുള്ള തന്നോട് ഇന്റേണല്‍ മാര്‍ക്ക് കിട്ടണമെങ്കില്‍ സഹകരിക്കണമെന്ന് പറഞ്ഞാണ് അധ്യാപന്‍ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടി പറയുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയതായി പെണ്‍കുട്ടി ലോധിയിലെ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പിക്കും എന്നായിരുന്നു അധ്യാപകന്റെ ഭീഷണി.കൂടാതെ കോളേജിലെ അധ്യാപികമാരോട് ഇക്കാര്യം പറഞ്ഞെങ്കിലും അവരും അധ്യാപകന് കൂട്ടുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഉടന്‍ തന്നെ നടപടിയെടുക്കും എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Leave a Reply