Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 12:08 am

Menu

Published on December 27, 2013 at 5:09 pm

മൂന്നംഗ സംഘം ബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ച പെണ്‍കുട്ടിയെ മറ്റൊരു സംഘം തട്ടിയെടുത്ത് കൂട്ട ബലാല്‍സംഗം ചെയ്തു

gang-rape-on-christmas-day

കാരയ്ക്കല്‍: മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ച പെണ്‍കുട്ടിയെ മറ്റൊരു സംഘം തട്ടിയെടുത്ത് കൂട്ട ബലാല്‍സംഗം ചെയ്തു. കേന്ദ്ര ഭരണപ്രദേശമായ കാരയ്ക്കലില്‍ ക്രിസ്മസ് ദിനത്തിലാണ് 20 കാരിക്ക് ഞെട്ടിക്കുന്ന ഈ അനുഭവം.തമിഴ്നാട്ടില്‍ കമ്പ്യൂട്ടര്‍ സ്ഥാപത്തതില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. രണ്ട് സംഘങ്ങള്‍ തുടര്‍ച്ചയായി കൂട്ടബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലായി. പലരെയും പിടികിട്ടാനുണ്ട്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐയെയും ഹെഡ്കോണ്‍സ്റ്റബിളിനെയും സസ്പെന്റ് ചെയ്തു. ക്രിസ്മസിനു തലേന്ന് കൂട്ടുകാരിയ്ക്കൊപ്പം കാരയ്ക്കലില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. കാമുകനെ കാണാനെത്തിയതായിരുന്നു കൂട്ടുകാരി. കാരയ്ക്കലില്‍ കടല്‍ത്തീരത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുപെണ്‍കുട്ടികളും ഒരു സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കാനെത്തി. അവിടെ നിന്നിറങ്ങുമ്പോള്‍ മൂന്നംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ സുഹൃത്തുക്കളെ മര്‍ദ്ദിച്ചതിനുശേഷമായിരുന്നു ഇത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ചു. പെണ്‍കുട്ടിക്കു പിന്നാലെ എത്തിയ കൂട്ടുകാര്‍ ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. എന്നാല്‍, അരമണിക്കൂറിനുള്ളില്‍ മറ്റൊരു സംഘം വാഹനത്തിലെത്തി പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ തല്ലിച്ചതച്ച ശേഷമായിരുന്നു ഇത്. രഹസ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയ പെണ്‍കുട്ടിയെ സംഘം മാറി മാറി ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിക്കു വേണ്ടി പ്രദേശവാസികളായ ചിലര്‍ക്കൊപ്പം തിരച്ചില്‍ നടത്തുകയായിരുന്ന ക്ടൂട്ടുകാര്‍ ഇതിനിടെ രണ്ടാമത്തെ സംഘത്തിലെ ഒരാളെ കണ്ടെത്തി. ഇയാളെ ഇവര്‍ കൈകാര്യം ചെയ്തപ്പോള്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍ അവിടെ എത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും സംഘാംഗങ്ങളും തമ്മില്‍ സംഘട്ടനമുണ്ടായി. നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസില്‍ അറിയിച്ചു. സംഘത്തിലെ രണ്ടു മൂന്ന് തടഞ്ഞുവെക്കുകയും ചെയ്തു. സംഭവം പൊലീസ് കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധം വ്യാപകമായപ്പോഴാണ് എസ്.ഐയെയും ഹെഡ്കോണ്‍സ്റ്റബിളിനെയും സസ്പെന്റ് ചെയ്തത്. എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News