Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയുടെ അഭിമാന താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഫെബ്രുവരി 14 ന് ഭാരതരത്ന നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വാർത്ത ശരിയെങ്കിൽ രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കുന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ വെച്ച് ഇന്ത്യയുടെ അഭിമാന താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരത് രത്‌ന സമ്മാനിച്ചേക്കും. ചടങ്ങിന്റെ റിഹെഴ്‌സല്‍ ഫെബ്രുവരി 3ന് നടക്കുമെന്നും വാർത്തകളുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നേരിട്ടുള്ള നാമനിര്‍ദേശം അംഗീകരിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഭാരത രത്‌ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമെന്ന ബഹുമതിയും ഇന്ത്യയുടെ അഭിമാനതാരം സച്ചിന്റെ പേരിലാണ്.
Leave a Reply