Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ട്രെയിനിൽ നിന്ന് മോഷ്ടിച്ച ബാഗിൽ പതിനഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ലഭിച്ചു.നെയിൽപോളീഷ് വില്പനക്കാരനായ കിഷോർ കാലെ എന്നയാൾക്കാണ് കുഞ്ഞിനെ ലഭിച്ചത്. കുര്‍ലയ്ക്കു സമീപം ട്രെയ്ന്‍ എത്തിയപ്പോള്‍ ഒരു ബാഗ് ഇരിക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. അയാൾ ആ ബാഗ് അപ്പോൾ തന്നെ മോഷ്ട്ടിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങി.ബാഗിന് നല്ല ഭാരമുള്ളതിനാൽ അയാൾ വിലപിടിപ്പുള്ള വസ്തുവെന്നു കരുതി ആളൊഴിഞ്ഞ സ്ഥലത്ത് ചെന്ന് ബാഗ് തുറന്ന അയാൾ ഞെട്ടി. ആ ബാഗിൽ ഒരു കുഞ്ഞായിരുന്നു ഉണ്ടായിരുന്നത്.ആ ബാഗ് പിന്നീട് ഉപേക്ഷിക്കാൻ നോക്കിയപ്പോൾ അതിനുള്ള ശ്രമങ്ങളെല്ലാം പാളിപ്പോവുകയായിരുന്നു.അവസാനം അയാൾ ബാഗ് ഉപേക്ഷിക്കുന്നത് കണ്ട ടിക്കറ്റ് കലക്റ്റര്‍ ബോംബാണെന്നു കരുതി അയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അപ്പോഴാണ് പോലീസിനും കാര്യങ്ങൾ മനസിലായത്. കിഷോറിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി.കുട്ടി ആരുടെതെന്നറിയാൻ റെയ്ല്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ പോലീസ് പരിശോധിച്ചു വരികയാണ്.
Leave a Reply