Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 2:03 am

Menu

Published on February 3, 2014 at 1:08 pm

2014 നവംബർ മുതൽ എയർടെലിനും വോഡഫോണിനും ഇന്ത്യയിൽ തുടരാനാകിലെന്ന് സുപ്രീം കോടതി

supreme-court-thumbs-up-to-spectrum-auction-refuses-relief-to-vodafone-india-bharti-airtel-loop-mobile

2014 നവംബറോടെ എയര്‍ടെലിനും  വോഡഫോണിനും ഇന്ത്യയിൽ തുടരാനാകിലെന്ന് സുപ്രീം കോടതി അറിയിച്ചു. ലൈസന്‍സ് കാലാവധി അവസാനിക്കുന്ന ഈ രണ്ടു കമ്പനികള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.കഴിഞ്ഞ രണ്ടു ദശകങ്ങളായി അവരുടെ കയ്യിലുള്ള ലൈസന്‍സ് 10 വര്‍ഷത്തേക്ക് കൂടി പുതുക്കി നൽകണം  എന്ന അഭ്യര്‍ത്ഥനയുമായാണ് അവര്‍ അപെക്സ് കോടതിയെ സമീപിപിച്ചത്. എന്നാല്‍ ജസ്റ്റിസ് എആര്‍ ദേവും എസ് എ ബോബ്ടെയും അടങ്ങിയ ബെഞ്ച് അവരുടെ ആവശ്യം തള്ളികളയുകയായിരുന്നു. നിലവില്‍ തങ്ങള്‍ക്കുള്ള സ്പെക്ട്രം ലൈസന്‍സിന്‍െറ കാലാവധി നീട്ടിത്തരണമെന്നും  അവ ലേലത്തിന് വെക്കരുതെന്നും എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ വാദിച്ചു.ടെലികോം അപ്പെല്ലെറ്റ് ട്രിബ്യൂണല്‍ ഇവരുടെ ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എയര്‍ടെലും വോഡഫോണും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതുവരെ ലേലഫലം പ്രസിദ്ധീകരിക്കരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News