Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഫാഷന്‍ ഡിസൈനിംഗ് ബിരുദധാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ദുബായിയില്‍ കൊണ്ടുപോയി പതിമൂന്നോളം പേർക്ക് കാഴ്ച വച്ച ബ്യൂട്ടീഷൻ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.നാല് ലക്ഷം രൂപ മാസശമ്പളമായി നൽകാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ അഞ്ജലി അഗര്‍വാൾ എന്ന ബ്യൂട്ടീഷൻ ദുബായിലേക്ക് കൊണ്ടുപോയത്. ഏകദേശം ഒരു മാസത്തോളം ഇവര്‍ പെണ്‍കുട്ടിയെ ദുബായില്‍ താമസിപ്പിച്ച് പലര്‍ക്കായി കാഴ്ചവച്ചു. സംഭവത്തിൽ പെണ്‍കുട്ടി ബ്യൂട്ടീഷൻ ഉടമയ്ക്കെതിരെ മുംബൈ സിറ്റി പോലീസിൽ പരാതി നൽകി. അഞ്ജലി അഗര്‍വാളിന് ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നും,ഇരുപത്തിയഞ്ച് വർഷത്തോളമായി സെക്‌സ് റാക്കറ്റിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുകയാണിവരെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Leave a Reply