Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കള്ളനെ പിടിക്കാനായി വനിതാ കോണ്‍സറ്റബിള്‍ ഓടുന്ന ട്രെയിനില്‍ നിന്നും ഇറങ്ങിയോടി. മുംബൈ സിഎസ്ടിയില്‍ നിന്നും ഓടി തുടങ്ങിയ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 40 വയസ്സുകാരിയുടെ മാല പൊട്ടിച്ചോടിയ കള്ളനെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പിന്നാലെ ഓടി പിടികൂടിയത്.കള്ളനെ പിടികൂടിയതിന് വനിതാ കോണ്‍സ്റ്റബിളിന് 5000 രൂപ സമ്മാനമായി നല്കാൻ ഗവണ്‍മെന്റ് റെയില്‍വെ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആറു മോഷണക്കേസ്സുകളില്‍ പ്രതിയായ കള്ളനെയാണ് വനിതാ കോണ്‍സറ്റബിള്‍ പിടികൂടിയത്.
Leave a Reply