Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്രാ: ഉടമസ്ഥയുടെ കൊലയാളിയെ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് വളര്‍ത്തുതത്തയുടെ മൊഴി.വളര്‍ത്തുതത്ത കൊലയാളിയുടെ പേര് പറഞ്ഞതോടെ ആഗ്രാ പൊലീസിനെ ഒരു മാസമായി അലട്ടിയ ദുരൂഹതകള്‍ക്കാണ് അന്ത്യമായത്. ആഗ്രയില്‍ നീലം എന്ന വീട്ടമ്മയ്ക്ക് മൃഗങ്ങളെ ജീവനായിരുന്നു. ആ സ്‌നേഹം കൊണ്ട് തന്നെ വീട്ടില്‍ ഒരു നായയെയും ഒരു തത്തയെയും നീലം പരിപാലിച്ചു വന്നു. രണ്ടു പേരും നീലത്തോട് നല്ല ആത്മബന്ധവും പുലര്‍ത്തി. എന്നാല്‍ ഈ മാസം ആദ്യം നീലവും വളര്‍ത്തു നായയും അവരുടെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ടു. കൊലയാളി ആരെന്ന ചോദ്യത്തിന് പോലീസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. നീലം മരിച്ചതിനു ശേഷം മിട്ടു എന്ന തത്ത ദിവസങ്ങളോളം ആഹാരം ഉപേക്ഷിക്കുകയും മിണ്ടാട്ടമില്ലാതാകുകയും ചെയ്തു. സംഭവത്തിനു ശേഷവും ദിനവും വീട്ടില്‍ കറങ്ങി നടക്കുകയും വീട്ടുകാരുടെ പേര് ചൊല്ലി വിളിക്കുകയുമാണ് മിട്ടുവിന്റെ രീതി. എന്നാല്‍ വീട്ടുടമസ്ഥനും നീലത്തിന്റെ ഭര്‍ത്താവുമായ അജയ് ശര്‍മയുടെ മരുമകന്‍ ആഷു വീട്ടിലെത്തുന്ന ദിവസങ്ങളില്‍ തത്ത അസാധാരണമായ ഭീതിയോടെ കൂട്ടില്‍ തന്നെ മണിക്കൂറുകളോളം ഇരിക്കുമായിരുന്നു.രണ്ടു ദിവസം മുന്‍പ്, അജയ് തത്തയോട് സംസാരിച്ചെങ്കിലും സാധാരണയില്‍ നിന്നും വ്യത്യസ്തമായി തത്ത പ്രതികരിച്ചില്ല. തത്ത അസ്വസ്ഥയാണെന്ന് മനസ്സിലാക്കിയ അജയ്ക്ക് തന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് സൂചന നല്‍കാന്‍ മിട്ടവിന് കഴിയുമെന്ന് തോന്നി. അയാള്‍ ഭാര്യയുടെ കൊലയാളിയെന്ന് സംശയിക്കുന്നവരുടെ പേര് പറയാന്‍ തുടങ്ങി. അവരില്‍ നിന്ന് കൊലയാളിയുടെ പേര് പറയാന്‍ തത്തയോട് ആവശ്യപ്പെടുകയും ചെയ്തു. പേരുകള്‍ കൃത്യമായി ശ്രദ്ധിച്ച തത്ത ആഷു എന്ന അജയുടെ മരുമകന്റെ പേര് കേട്ടപ്പോള്‍ അവനാണ് കൊന്നത്, അവനാണ് കൊന്നത് എന്ന് പറഞ്ഞു.ഇതോടെ പൊലീസ് ആശുവിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. അതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നേരത്തെ ആരുമില്ലാത്ത നേരത്ത് വീട്ടില്‍ എത്തിയ ആഷു, നീലത്തെ കടന്നു പിടിച്ച് ബലാത്കാരം ചെയ്യാന്‍ ശ്രമിച്ചു. ഇത് എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലുള്ള ബലംപിടുത്തതില്‍ നീലം കൊല്ലപ്പെട്ടു. നീലത്തെ രക്ഷിക്കാന്‍ ശ്രമിച്ച വളര്‍ത്തുപട്ടിയെയും ആഷു കൊലപ്പെടുത്തി. സംഭവം പുറത്തറിഞ്ഞതോടെ നീലത്തിന്റെ തത്തയെ ആളുകള്‍ അത്ഭുതത്തോടെയാണ് കാണുന്നത്.
Leave a Reply