Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:53 am

Menu

Published on March 1, 2014 at 10:59 pm

ശ്രേഷ്ഠഭാഷ പദവിയിലേക്ക് ഒഡിയയും…

odia-may-get-status-of-classical-language

ശ്രേഷ്ഠഭാഷ പദവിയിലേക്ക് ഇനി  ഒഡിയയും. സംസ്കാരിക മന്ത്രാലയം സമര്‍പ്പിച്ച പ്രമേയം യൂണിയന്‍ കാബിനറ്റ്‌ പാസ്സാക്കിയാല്‍ ഭാരതത്തിലെ ശ്രേഷ്ഠഭാഷകളുടെ എണ്ണം ഇനി 6 ആകും. ഇപ്പോള്‍ ശ്രേഷ്ഠഭാഷ പദവി അലങ്കരിക്കുന്ന മറ്റു ഭാഷകള്‍ സംസ്കൃതം, നാലു ദ്രാവിഡ ഭാഷകളായ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നിവയാണ്. സംസ്കാരിക മന്ത്രാലയം ചുമതലപ്പെടുത്തിയ ഭാഷാ പണ്ഡിതന്‍മാരുടെ സമിതിയുടെ നിര്‍ദേശ പ്രകാരം മാത്രമേ യൂണിയന്‍ കാബിനറ്റ്‌ തീരുമാനമെടുക്കുകയുള്ളൂ. ശ്രേഷ്ഠ പദവി ലഭിക്കുകയാണെങ്കില്‍ ഇന്‍ഡോ-ആര്യന്‍ ഭാഷ സമൂഹത്തില്‍ നിന്നും ആദ്യമായി ഈ പദവി നേടുന്ന ഭാഷയായി ഒഡിയ മാറും. തങ്ങളുടെ ഭാഷയ്ക്ക് ആ മഹത്തായ പദവി ലഭിക്കാനുള്ള ശ്രമത്തിലാണ് ഒറീസ്സ‌ സര്‍ക്കാരും അവിടുത്തെ സംസ്കാരിക പ്രസ്ഥാനങ്ങളും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News