Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോക്പാല്‍ സമിതിയെ കണ്ടെത്താനുള്ള സേര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനാകാന്‍ താല്പര്യമില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പ്രധാനമന്ത്രിയുടെ ഒഫീസിനെയറിയിച്ചു. കമ്മിറ്റി അംഗത്വത്തില്‍നിന്നു മുതിര്‍ന്ന അഭിഭാഷകന് ഫാലി.എസ്.നരിമാന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. അധ്യക്ഷനും അംഗങ്ങളിലൊരാളും പിന്മാറിയതോടെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്തുതന്നെ ലോക്പാല്‍ രൂപീകരിക്കാനുള്ള ശ്രമം സാധ്യമാകുമോയെന്നു സംശയമുണര്‍ന്നു. സ്വതന്ത്ര നിലപാടുള്ളവരെ ലോക്പാലിലേക്ക് നിര്‍ദേശിക്കാന്‍ സേര്‍ച്ച് കമ്മിറ്റിക്കു സാധിക്കില്ലെന്നാണ് ചട്ടങ്ങള്‍ പരിശോധിച്ച് ജസ്റ്റിസ് തോമസും നരിമാനും വിലയിരുത്തിയത്.
അധ്യക്ഷ സ്ഥാനം സ്വീകരിച്ച് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പെഴ്സനേല് സഹമന്ത്രി വി.നാരായണസാമിക്കു കത്തെഴുതിയ ജസ്റ്റിസ് തോമസ് ,ഈയാഴ്ച ആദ്യം യോഗം ചേരാമെന്നും വ്യക്തമാക്കിയിരുന്നു. സേര്‍ച്ച് കമ്മിറ്റിക്കു ലഭ്യമാക്കുന്ന പട്ടികയില്‍നിന്ന് ലോക്പാല്‍ സമിതിയെ കണ്ടെത്തണമെന്നതും തങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ സിലക്ഷന്‍ കമ്മിറ്റി പരിഗണിക്കണമെന്നു നിര്ബന്ധമില്ലെന്നുമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കനാവുന്ന കാര്യമല്ലെന്ന് ഇന്നലെയെഴുതിയ കത്തില്‍ ജസ്റ്റിസ് തോമസ് വ്യക്തമാക്കി.
Leave a Reply