Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി : വീട് വിട്ട് പോയ കുട്ടിയെ വാട്സ് ആപ്പ് വഴി തിരിച്ചു കിട്ടി. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്.ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും സൈക്കളിലിറങ്ങിയ പർമിന്ദർ എന്ന കുട്ടിയെ കാണാതാവുകയായിരുന്നു.വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ പോലീസിൽ പരാതി നൽകി.തുടർന്ന് ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.പിന്നീട് പോലീസ് കുട്ടിയുടെ ഫോട്ടോ ശേഖരിച്ച് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിനു ശേഷം ഈ സന്ദേശം പരമാവധി എല്ലാവരിലും എത്തിച്ചു.മണിക്കൂറുകൾക്കകം കുട്ടിയെ കണ്ടെത്തിയതായി പോലീസിനും കുടുംബത്തിനും സന്ദേശം ലഭിച്ചു.ഒരു എന്ജിനീയറിംഗ് വിദ്യാർഥിയായിരുന്നു ഈ സന്ദേശം അയച്ചത്.താനിപ്പോൾ ഡൂണ്‍ എക്സ്പ്രസില്‍ സഞ്ചരിക്കുകയാണെന്നും ഫോട്ടോയിൽ കാണുന്ന കുട്ടി തന്റെ മുമ്പിലുണ്ടെന്നുമായിരുന്നു സന്ദേശം.പിന്നീട് പോലീസെത്തി കുട്ടിയെ മൊറാദാബാദ് സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു.പിന്നീട് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
Leave a Reply