Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 7:04 am

Menu

Published on April 24, 2013 at 5:42 am

ആന്ധ്രയില്‍ പേമാരി; 13 മരണം

andhra-heavy-rai

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കനത്ത മഴയിലും ഇടിമിന്നലിലും 13 പേര്‍ മരിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് റായല സീമ ഒഴികെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി പേമാരി ഉണ്ടായത്.


രണ്ടാം ദിവസവും തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. മരങ്ങള്‍ കടപുഴകുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയുംചെയ്തു. എല്‍.ബി നഗര്‍, കീബാര, ഹയാത്നഗര്‍, കഫ്റ തുടങ്ങിയ സ്ഥലങ്ങളില്‍ പേമാരി നാശംവിതച്ചു. വാറങ്കല്‍, നല്‍ഗൊണ്ട, ഗുണ്ടൂര്‍, കിഴക്കന്‍ ഗോദാവരി, ചിറ്റൂര്‍ തുടങ്ങിയ ജില്ലകള്‍ പ്രളയക്കെടുതിയിലാണ്. ഇഞ്ചൂര്‍ ജില്ലയില്‍ മാത്രം അഞ്ചുപേര്‍ മരിച്ചു. 56,000 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു.

Loading...

Leave a Reply

Your email address will not be published.

More News