Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗ്ലൂരു:വിവാഹ ചടങ്ങിന് വിളമ്പേണ്ട വിഭവത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി.വരന്റെ കൂട്ടര് റിസപ്ഷന് മട്ടണ്‍ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വധുവിന്റെ കൂട്ടര് ഒരുക്കിയത് ചിക്കന്‍ ബീരിയാണി. ഇതെ ചൊല്ലി വധുവിന്റെയും വരന്റെയും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ബംഗളുരുവിലെ തനേരി റോഡ് നിവാസികളായ സൈഫുല്ലയുടെയും യാസ്മിന് താജിന്റെയും വിവാഹമാണ് ബിരിയാണി തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയത്.ഇവരുടെ വിവാഹ ചടങ്ങുകള്‍ കെ.ജി ഹാളിലെ ഒരു പള്ളിയില്‍ നടക്കാനിരിക്കുകയായിരുന്നു. വിവഹത്തിനു മുന്നോടിയായി ഫ്രെയ്സര്‍ ടൌണിലെ ഗോള്‍ഡന്‍ ഹെരിറ്റേജ് ശാദി മഹലില്‍ ഒരു സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു. സല്‍ക്കാരത്തിന് ഭക്ഷണം ഒരുക്കേണ്ടത് വധുവിന്റ പക്ഷ കൂട്ടരായിരുന്നു.പരിപാടിയില്‍ മട്ടണ്‍ ബിരിയാണി വിളമ്പണം എന്നായിരുന്നു വരന്റെ ആളുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വധുവിന്റെ ആളുകള്‍ 30 കിലോ ചിക്കന്‍ ബിരിയാണ് ഒരുക്കിയത്. സല്‍ക്കാരത്തിനെത്തിയ വരന്റെ ആള്ക്കാര് ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരു പക്ഷവും തമ്മില്‍ തര്‍ക്കം നടന്നു. പ്രശ്നം വഷളായപ്പോള്‍ ഇരു പക്ഷത്തെയും മുതിര്‍ന്ന ആളുകള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇത്ര ചെറിയ കാര്യത്തിനു പോലും കടുംപിടിത്തം പിടിക്കുന്ന കുുടംബത്തിലേക്ക് എങ്ങിനെയാണ് മകളെ പറഞ്ഞയക്കുക എന്ന് പറഞ്ഞാണ് വധുവിന്റെ വീീട്ടുകാര് കല്യാണം വേണ്ടെന്നു വെച്ചത്. തുടര്‍ന്ന് ഇരു പക്ഷക്കാരും തിരിച്ചു പോയി.അതേസമയം, സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. ആരും പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്ന് കെജി ഹല്ലി പോലീസ് അറിയിച്ചു. വരന് ദുബായിലാണ് ജോലിചെയ്യുന്നത്.
Leave a Reply