Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: സ്വവര്‍ഗരതിക്കാരനെന്നു തിരിച്ചരിഞ്ഞ ഭാര്യയെ കൊലപ്പെടുത്തിയ ബാങ്ക് ഉദ്യാഗസ്ഥൻ അറസ്റ്റിൽ.യുകെയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജന്‍ ജസ്‌വീര്‍ രാം ഗിന്‍ഡെയാണ്(30) ഭാര്യ വര്‍ഖ റാണിയെ(24) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം പൂന്തോട്ടത്തിലെ ഇന്‍സിനറേറ്റിലിട്ടു ചുട്ടുകരിച്ചത്.മുപ്പതുകാരനായ ജസ്‌വീര്‍ ഇന്ത്യയില്‍ വച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് വര്‍ഖാ റാണി (24)യെ ആര്‍ഭാടപൂര്‍വം വിവാഹം ചെയ്തത്. ഇതിനുമുമ്പ് മാതാവിനോടൊപ്പം ഇന്ത്യയിലെത്തിയ ഇയാള്‍ നിരവധി പെണ്‍കുട്ടികളെ കണ്ടിരുന്നു. ഒടുവിലാണ് സയന്‍സിലും ഐടിയിലും ബിരുദമുള്ള വര്‍ഖാ റാണിയെ വിവാഹം ചെയ്തത്. തുടര്‍ന്ന് യു കെയിലേക്ക് മടങ്ങിയ ജസ്‌വീര്‍ ഓഗസ്റ്റില്‍ വര്‍ഖയ്ക്ക് വിസ ലഭ്യമാക്കി ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ വാല്‍സാളിലായിരുന്നു ദമ്പതിമാരുടെ താമസം എന്നാല്‍ വര്‍ഖ എത്തി പിറ്റേമാസം ജസ്‌വീര്‍ ആസൂത്രിതമായി കൊല നടത്തുകയായിരുന്നു. ശ്വാസം മുട്ടിച്ചുകൊന്ന വര്‍ഖയെ 22 ഇഞ്ച് നീളമുള്ള മെറ്റല്‍ ഇന്‍സിനറേറ്ററിലിട്ട് കത്തിച്ചു. മൃതദേഹം കത്തുന്നതിന്റെ രൂക്ഷഗന്ധവും പുകയും കണ്ട് അയല്‍ക്കാര്‍ അന്വേഷിച്ചുവെങ്കിലും ചപ്പുചവറുകള്‍ കത്തിക്കുകയായിരുന്നുവെന്നാണ് ജസ്‌വീര്‍ മറുപടി നല്‍കി. ആ രാത്രി വര്‍ഖയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. വിസ തരപ്പെടുത്താന്‍ മാത്രമാണ് വര്‍ഖ തന്നെ വിവാഹം ചെയ്തതെന്ന് ജസ്‌വീര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദുരൂഹമായ തിരോധാനത്തെക്കുറിച്ച് വര്‍ഖയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത് . അന്വേഷണത്തില്‍ വര്‍ഖയുടെ തിരിച്ചറിയാനാകാത്ത മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.സ്വവര്‍ഗരതിക്കാരനായ താന്‍ അക്കാര്യം മറച്ചുവെക്കുന്നതിനുവേണ്ടിയാണ് വര്‍ഖയെ കൊന്നതെന്ന് ജസ്‌വീര്‍ പൊലീസിനോട് വെളിപ്പെടുത്തി. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ നല്ലപിള്ള ചമയുകയും മറ്റൊരു വിവാഹത്തില്‍നിന്ന ഒഴിവാകുകയും ചെയ്യുന്നതിനുവേണ്ടിയായിരുന്നു കൊലാപതകം നടത്തിയതെന്നും വര്‍ഖ പറഞ്ഞു.
Leave a Reply