Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 10:23 am

Menu

Published on March 22, 2014 at 1:18 pm

മുഖത്ത് തുമ്പിക്കൈ പോലെ ട്യൂമര്‍;കണ്ടാലാരും നടുങ്ങുന്ന അപൂർവ രോഗവുമായി ഒരു ഇന്ത്യൻ യുവാവ്

indias-elephant-man-who-struggles-with-huge-facial-tumour

ലക്‌നോ:മുഖത്ത് അഞ്ചുകിലോയോളംവരുന്ന ട്യൂമറുമായി കഴിയുന്ന ഒരു യുവാവ്. യു പിയിലെ ലക്‌നോയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ കഴിയുന്ന മുപ്പത്തിയഞ്ചുകാരനായ ചനാലാലാണ് കണ്ടാൽ ആരെയും ഭയപ്പെടുത്തുന്ന മുഖവുമായി കഴിയുന്നത്. ട്യൂമര്‍ മൂലം വ്യക്തമായി സംസാരിക്കാനോ ശരിയായി ഭക്ഷണം കഴിക്കാനോ ചനാ ലാലിന് സാധിക്കില്ല.കടുത്ത ന്യൂറോഫൈബ്രോമാറ്റോസിസ് ബാധിച്ച ചനലാലിന്റെ മുഖത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ചെറിയൊരു കുരു പ്രത്യക്ഷപ്പെട്ടതാണ്. പിന്നെ അത് വലുതായി അഞ്ചുകിലോ തൂക്കം വരെയായി. പത്തുവര്‍ഷം മുമ്പ് അത് ഓപ്പറേഷന്‍ ചെയ്ത് നീക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കിടെ അമിത രക്തസ്രാവം ലാലിന്റെ ജീവനെടുക്കുമെന്ന അവസ്ഥവരെയെത്തി. ഇനി ഒരിക്കലും ശസ്ത്രക്രിയയ്ക്ക് ശ്രമിക്കരുതെന്ന് ഡോക്ടര്‍മാര്‍ തന്നെ ലാലിനെ അറിയിക്കുകയായിരുന്നു.എട്ടു സഹോദരങ്ങളുളള ലാല്‍ ഒറ്റയ്ക്കാണ് താമസം. രണ്ടു മരുമക്കള്‍ സഹായത്തിനായി എത്താറുളളതാണ് ഏക ആശ്വാസം.എന്റെ മുഖം വികൃതമാണ്. സ്വന്തം മുഖം കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമാണ്. മറ്റുളളവര്‍ തന്റെ മുഖത്തുനോക്കാന്‍ അറയ്ക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ലെന്നും ചനാ ലാല്‍ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ മാറ്റാമെന്ന് ആദ്യം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നഷ്ടപ്പെട്ടു. ആര്‍ക്കും എന്നെ രക്ഷിക്കാനാവില്ലെന്നും ലാല്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News