Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീററ്റ്:തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രെസ്സ് നേതാവിനെ മീറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ നഗ്മ മുഖത്തടിച്ചു.തെരഞ്ഞെടുപ്പ് റാലിക്കിടെ തന്നോട് മോശമായി പെരുമാറിയ യുവാവിനോടാണ് നഗ്‍മ ഇങ്ങനെ പ്രതികരിച്ചത്. പ്രചരണത്തിന് വൻ ജനാവലി ഉണ്ടായിരുന്നതിനാൽ നഗ്‍മയ്ക്ക് വേദിയിലേക്ക് കടന്നുവരുവാന്‍ അംഗരക്ഷകർ വഴിയുണ്ടാക്കുന്നതിനിടെ യുവാവ് നഗ്‍മയോട് മോശമായി പെരുമാറുകയായിരുന്നു. ഉടൻ തന്നെ അയാളെ തല്ലി നഗ്‍മ പ്രതികരിച്ചു.എന്നാൽ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് നഗ്‍മ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നഗ്മയെ കോണ്‍ഗ്രസ് എം.എല്‍.എ പരസ്യമായി ചുംബിച്ചത് വലിയ വിവാദമായിരുന്നു.അതിൻറെ ചർച്ചകൾ ഒഴിയും മുമ്പാണ് ഇത്തരത്തിലൊരു സംഭവം വീണ്ടും നടന്നിരിക്കുന്നത്.
Leave a Reply