Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 12:31 pm

Menu

Published on April 5, 2014 at 10:54 am

വരന്റെ ഷൂ മോഷണം പോയതിനെ ചൊല്ലി തർക്കം ;വിവാഹം മുടങ്ങി

grooms-shoe-stealing-ceremony-turns-violent-wedding-called-off

ജയ്പൂര്‍ ചെരുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ വിവാഹം മുടങ്ങി.രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. വിവാഹത്തിന്റെ ഭാഗമായി വരന്റെ ചെരുപ്പ് ഒളിപ്പിച്ചുവയ്ക്കുക എന്നത് ഒരു തമാശ ചടങ്ങാണ്.  എന്നാല്‍ ഇത് വരന്റെയും വധുവിന്റയും കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി മാറുകയായിരുന്നു. ഷൂ ഒളിപ്പിക്കാന്‍ ഏല്‍പ്പിച്ചയാള്‍ ഷൂ മോഷ്ടിച്ചു എന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്.വരന്റെയും വധുവിന്റെയും ആള്‍ക്കാര്‍ തമ്മില്‍ തര്‍ക്കും മൂര്‍ച്ചിച്ചതോടെ ഷൂ ഒളിപ്പിച്ചു വച്ചയാള്‍ മോഷ്ടാവായി. പിന്നെ കല്ലേറും തമ്മില്‍ തല്ലും. വഴക്കില്‍ വധുവിന്റെ ബന്ധുവായ ഒരു സ്ത്രീക്കുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് മണിക്കൂറോളമാണ് വഴക്ക് നീണ്ടു നിന്നത്. എന്തായാലും ഇതോടെ വിവാഹം മുടങ്ങി. വധുവിന്റെ രണ്ട് ബന്ധുക്കളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക പൊലീസ് എത്തി എഫ് ഐ ആര്‍ രജിസ്റ്റില്‍ ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News