Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 12:31 pm

Menu

Published on April 23, 2014 at 4:50 pm

മകളെ മോദിയെ ഏല്‍പ്പിച്ച് നല്‍കി യുവാവ് ആത്മഹത്യ ചെയ്തു

debt-ridden-man-asks-modi-to-take-care-of-his-daughter-before-committing-suicide

ഗാസിയാബാദ്:  മകളെ സംരക്ഷിക്കാന്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ആത്മഹത്യകുറിപ്പ് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ലോനിയിലെ ഓം പ്രകാശ് തിവാരി എന്നയാളാണ് മകളെ സംരക്ഷിക്കണമെന്ന് മോദിയോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്.താങ്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുകയാണെന്നും മകളെ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നരേന്ദ്ര മോഡിക്ക് ഇയാള്‍ എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്യാന്റീന്‍ നടത്തുകയായിരുന്നു ഓം പ്രകാശ്. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ഒരു പേജുള്ള ആത്മഹത്യക്കുറിപ്പിലുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓം പ്രകാശിന്റെ കുടുംബം സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News