Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: യാത്രയ്ക്കിടെ പിൻതുടർന്നു ശല്യംചെയ്ത ഓട്ടോ ഡ്രൈവറുടെ ആക്രമണ ദൃശ്യം ഫേസ്ബുക്കിലിട്ടു; ഡ്രൈവര്‍ അറസ്റ്റില്‍. ഹിന്ദി സീരിയല്‍ നടി മൊണാസ് മൊവാലയെയാണ് ഓട്ടോക്കാരന്‍ പിന്തുടരുകയും അസഭ്യം പറയുകയും കാറ് കേടുവരുത്തുകയും ചെയ്തത്. ഹൈദറലി അബ്ബാസലി മൊബിന്‍ എന്ന ഓട്ടോക്കാരനെ അറസ്റ്റ് ചെയ്തു. മുംബൈയിലെ അന്തേരിയിൽ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ഷൂട്ടിങ്ങിന് പോകുകയായിരുന്ന നടിയുടെ കാറിനു മുൻപിലായിരുന്ന ഓട്ടോക്കാരന്‍ അവരെ തന്നെ തിരിഞ്ഞു നോക്കുകയും അസഭ്യം പറയുകയും മറ്റും പറയുകയുണ്ടായി. സിഗ്നൽ എത്തിയപ്പോൾ ഓട്ടോയെ മറികടന്ന് പോകാന്‍ അനുവദിക്കാതെ തടയുകയും ചെയ്യുകയായിരുന്നു. മുന്നോട്ടു പോകാനുള്ള ശ്രമത്തില്‍ കാറ് ഓട്ടോയില്‍ തട്ടിയ്തോടെ ഡ്രൈവര്‍ കാറിന് അടിക്കുകയും വടി ഓങ്ങി തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്നു തവണ ഓട്ടോ മുന്നിലിട്ട് വഴി തടഞ്ഞു. കാറ് സിഗ്നലിലായിരിക്കെ ഒട്ടോ നിര്‍ത്തി വന്ന ഡ്രൈവര്‍ റീയര്‍ ഗ്ളാസ് തകര്‍ക്കുന്നതും വൈപ്പര്‍ പിടിച്ചുവലിക്കുന്നതും നടി മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട് ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. തന്റെ പോസ്റ്റിലൂടെ നടി ഇതു തനിക്ക് മാത്രം അല്ല ഒട്ടു മിക്ക സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ സ്ഥിരമായി നടക്കാറുണ്ടെന്നും പറയുകയുണ്ടായി. മൊണാസ് മൊവാലയുടെ പരാതിക്കൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
–
Leave a Reply