Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാല്‍ :മരിച്ച യുവതിയുടെ ശരീരം ഒരാഴ്ച വെന്റിലേറ്ററില്‍ കിടത്തിയ നാല് ഡോക്ടർമാർക്കെതിരെ കേസ് ഫയൽ ചെയ്തു.വഞ്ചന ക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.യുവതി മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാതെ ഡോക്ടർമാർ വേന്റിലേറ്ററിൽ സൂക്ഷിക്കുകയായിരുന്നു.പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീയുടെ മരണം ബന്ധുക്കളെ അറിയിക്കുകയും ആറ് ലക്ഷം രൂപയുടെ ബില്‍ ആശുപത്രിയില്‍ നിന്ന് നല്കുകയുമായിരുന്നു.നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നിരിക്കുന്നത്.യുവതിയുടെ മരണം ഡോക്ടറുടെ അനാസ്ഥയാണെന്നും ആരോപണങ്ങളുണ്ട്. പോലീസ് കേസ് ഫയൽ ചെയ്തതോടെ ഡോക്ടർമാർ ഒളിവിൽ പോയിരിക്കയാണ്.ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Leave a Reply