Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 6:47 pm

Menu

Published on May 7, 2014 at 3:07 pm

പീഡനം സഹിക്കാനാവതെ മകള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി

daughter-kills-abusive-father-in-delhi

ന്യൂഡല്‍ഹി:  വര്‍ഷങ്ങളോളം തന്നെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ  മകള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി കുല്‍വീന്ദര്‍ കൗറാണ്(23)   ആണ്  പിതാവ് ദല്‍ജീത് സിംഗിനെ (56) നെ കൊലപ്പെടുത്തിയത്.ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ദല്‍ജീത്ത് സിംഗ്.മൂന്ന് വർഷം മുമ്പാണ് ഇയാളുടെ ഭാര്യ മരണപ്പെടുന്നത്. അമ്മ മരണപ്പെട്ടതിനു ശേഷം ഇയാള്‍ കുല്‍വീന്ദറിനെ പീഡീപ്പിച്ച് വരുകയായിരുന്നു.കൊലപാതകം നടന്ന ദിവസം കൗര്‍ തന്റെ സുഹൃത്തുക്കളെ വീട്ടിനുള്ളിലേക്ക് വിളിച്ചു വരുത്തിയ ശേഷം വേലക്കാരിയൊടൊപ്പം കിടന്നുറങ്ങുകയായിരുന്ന ദല്‍ജീത്ത് സിംഗിനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് അടിച്ചുകൊന്നു. തുടര്‍ന്ന് ദല്‍ജീത്ത് സിംഗിന്റെ കാലും കഴുത്തും കേബിള്‍ വയര്‍ കൊണ്ട് കെട്ടി മൃതദേഹം ഖയാലയിലുള്ള ഒരു കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.സംഭവ സ്ഥലത്തുനിന്ന് ക്രിക്കറ്റ് സ്റ്റംപ്, രക്തം പുരണ്ട തുണികള്‍, കേബിള്‍ വയര്‍, മൊബൈല്‍ ഫോണ്‍, ശവശരീരം മറവു ചെയ്യാനായി എടുത്ത ഇന്നോവ കാര്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു സിംഗിന്റെ മകള്‍ നിക്കിയെന്നു വിളിക്കുന്ന കുല്‍വിന്ദര്‍ കൗര്‍ സുഹൃത്തുക്കളായ പ്രിന്‍സ് സാഹു (22), അശോക് ശര്‍മ (23) എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

 

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News